മുടക്കമില്ലാതെ പമ്പിങ‌്; കൈനകരി കരകയറുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

മുടക്കമില്ലാതെ പമ്പിങ‌്; കൈനകരി കരകയറുന്നു

ആലപ്പുഴ > പ്രളയക്കെടുതിയിൽനിന്ന‌് കൈനകരിയെ കരകയറ്റാൻ പാടശേഖരങ്ങളിൽ നിന്ന‌് ഇതിനകം ഒഴുക്കിവിട്ടത‌് 50 കോടിയിലേറെ ലിറ്റർ വെള്ളം. വെള്ളമിറങ്ങിയ പ്രദേശങ്ങളിലേക്ക‌് ആളുകൾ എത്തിത്തുടങ്ങിയെങ്കിലും ജീവിതം സാധാരണനിലയിലായിട്ടില്ല. മുപ്പതിലേറെ പമ്പ‌്സെറ്റുകൾ 24 മണിക്കൂർ പ്രവർത്തിപ്പിച്ചാണ‌് വെള്ളം വറ്റിക്കുന്നത‌്.  മണിക്കൂറിൽ 12 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക‌് വിടാവുന്ന   രണ്ട‌് പമ്പ‌്സെറ്റുകൾ ജലഅതോറിറ്റി സ്ഥാപിച്ചു.  വിദേശത്തുനിന്ന‌് എത്തിച്ച പമ്പുകൾക്കടക്കം മണിക്കൂറിൽ അഞ്ചുലക്ഷം ലിറ്റർ വെള്ളം ഒഴുക്കാൻ ശേഷിയുണ്ട‌്.  വെള്ളം വറ്റിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയിട്ട‌് അഞ്ചുദിവസത്തിലേറെയായി.  ജനവാസകേന്ദ്രങ്ങളും സ‌്കൂളുകളും പ്രളയക്കെടുതിയിൽനിന്ന‌് രക്ഷിച്ചെടുക്കാനാണ‌്  സർക്കാർ ഇടപെടൽ.  ഇതിനായി  ജില്ലയിലെ മന്ത്രിമാരും  ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥരും  നേരിട്ടാണ‌് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത‌്.

 കൈനകരിയിലെ പ്രവർത്തനങ്ങൾ പൂർത്തിയായാൽ  മറ്റ‌് ഭാഗങ്ങളിലേക്ക‌് പമ്പുകൾ മാറ്റും. ജലസേചനവകുപ്പ‌് വാങ്ങിയവയിൽ എത്താനുണ്ടായിരുന്ന 16 പമ്പുകൾ കൂടി മഹാരാഷ‌്ട്രയിൽനിന്ന‌് കൊണ്ടുവന്നു. ഇവ കൂലിപ്പുരയ‌്ക്കൽ, ചേന്നങ്കരി കിഴക്കുപാടം  പാടശേഖരങ്ങളിൽ സ്ഥാപിച്ചുതുടങ്ങി. ബുധനാഴ‌്ച മുതൽ വെള്ളം വറ്റിക്കാനാകും. എ സി റോഡിലെ വെള്ളം പൂർണമായി വറ്റിച്ചതിനാൽ ഇവിടെ ഉപയോഗിച്ച കിർലോസ‌്ക്കറിന്റെ വലിയ മൂന്നു പമ്പുകൾ കൈനകരിയിൽ കൊണ്ടുവന്നു. രണ്ടെണ്ണം ഇരുമ്പനം പാടത്ത‌് സ്ഥാപിച്ചു. ഒരെണ്ണം കൂലിപ്പുരയ‌്ക്കൽ പാടത്ത‌് ബുധനാഴ‌്ച വയ‌്ക്കും.

   ഇംഗ്ലണ്ടിൽ നിന്നെത്തിച്ച 12 പമ്പുകൾ ചെറുകാലികായൽ, ആറുപങ്ക‌് പാടശേഖരങ്ങളിലേക്ക‌് മാറ്റി.   പരുത്തിവളവ‌്, വടക്കെ വാവക്കാട‌് പാടങ്ങളിലാണ‌്   ജലനിരപ്പ‌് താഴ‌്ത്തിയത‌്. ജങ്കാറിൽ  സ്ഥാപിച്ച  പമ്പുകൾ പുറത്തേക്ക‌് മാറ്റാതെ തന്നെ ഓരോ കേന്ദ്രങ്ങളിലേക്കും എത്തിക്കുകയാണ‌്. 

ജലഅതോറിറ്റിയുടെ പമ്പുകൾ കനകാശേരി പാടത്തിനു സമീപം ഫ്ലോട്ടിങ‌് പമ്പിങ‌് സ‌്റ്റേഷൻ ഒരുക്കിയാണ‌് പ്രവർത്തിപ്പിക്കുന്നത‌്. വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്നതിനാൽ ട്രാൻസ‌്ഫോർമറുകൾ അടക്കമുള്ള സാമഗ്രികളും സ‌്റ്റേഷനിലുണ്ട‌്.  പാടശേഖരങ്ങളിൽ നിലവിലുണ്ടായിരുന്ന പമ്പുകൾ വെള്ളത്തിൽ നിന്ന‌് ഉയർത്തിയെടുക്കുന്നുണ്ട‌്. വെള്ളം കയറി നശിച്ചതിനാൽ പലതിനും  അറ്റകുറ്റപ്പണി വേണ്ടിവരും.  ഇതിനായി കൊല്ലത്തുനിന്നുള്ള സംഘമെത്തും.  മട കുത്താനായി മുൻകൂർ തുക കൈപ്പറ്റിയിട്ടും പണി ചെയ്യാത്ത പാടശേഖരസമിതികൾക്കെതിരെ നടപടി സ്വീകരിക്കും. മടകുത്താതിരുന്ന കൂലിപ്പുരയ‌്ക്കൽ  പാടശേഖരസമിതി സെക്രട്ടറിയെ കലക്ടർ കസ‌്റ്റഡിയിലെടുത്തു.  മടകുത്താമെന്ന‌് ഉറപ്പുനൽകിയപ്പോഴാണ‌്  വിട്ടയച്ചത‌്.

വെള്ളമിറങ്ങിയ പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ ക്യാമ്പുകൾ വിട്ട‌്  ആളുകൾ എത്തിയെങ്കിലും പലർക്കും വീടുകളിൽ താമസിക്കാനായില്ല.ഗൃഹോപകരണങ്ങളും കട്ടിലും കിടക്കയും നശിച്ചു.   വീടുകളിൽ എത്തിയവർക്ക‌് ഭക്ഷണം നൽകാനുള്ള ക്രമീകരണവും സർക്കാർ ഒരുക്കി.  ബോട്ടുജെട്ടികൾ കേന്ദ്രീകരിച്ച‌് ഭക്ഷണം പാകംചെയ‌്ത‌് കഴിക്കാവുന്ന ഇടങ്ങൾ തുടങ്ങി. പാചകവാതകവും സ‌്റ്റൗവും ഉൾപ്പെടെ ജില്ലാഭരണകേന്ദ്രം ഇടപെട്ട‌് എത്തിച്ചു.  159 ഭക്ഷണകേന്ദ്രങ്ങളാണ് കുട്ടനാട്ടിൽ  പ്രവർത്തിക്കുന്നത്. ഇവിടെ 13150 പേർ ഭക്ഷണം കഴിക്കുന്നുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2xfp1Oz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages