അറസ്റ്റിൽ കാലതാമസമുണ്ടായിട്ടില്ല: എം എ ബേബി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

അറസ്റ്റിൽ കാലതാമസമുണ്ടായിട്ടില്ല: എം എ ബേബി

തിരുവനന്തപുരം > ഫ്രാങ്കോ മുളയ‌്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട‌് അന്വേഷണസംഘത്തിന‌് ഒരുവിധ താമസവും ഉണ്ടായിട്ടില്ലെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി. ഉത്തരവാദിത്തമുള്ള സർക്കാർ എന്ന നിലയിൽ കാര്യങ്ങൾ ശ്രദ്ധയോടെയും സൂക്ഷ‌്മതയോടെയുമാണ‌് കൈകാര്യം ചെയ‌്തത‌്. കന്യാസ‌്ത്രീയുടെ പരാതി സംബന്ധിച്ച അന്വേഷണത്തെക്കുറിച്ച‌് ഹൈക്കോടതി പരാമർശവും ശ്രദ്ധേയമാണ‌്‐  മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന‌് മറുപടിയായി എം എ ബേബി പറഞ്ഞു.

ബിഷപ്പിന്റെ തിരക്കിട്ടുള്ള അറസ്റ്റ‌് ഒട്ടേറെ ആക്ഷേപങ്ങൾക്ക‌് കാരണമാകുമായിരുന്നു. കുറ്റക്കാരനെങ്കിൽ ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ  അന്വേഷണവും തെളിവ‌് ശേഖരണവുമാണ‌് ആവശ്യം. അല്ലെങ്കിൽ പ്രതിക്ക‌് രക്ഷപ്പെടാനുള്ള അവസരമൊരുക്കിയെന്ന‌് ആരോപിക്കുന്നതും ഇതേ കൂട്ടരാകും. എൽഡിഎഫ‌് സർക്കാർ സ്വീകരിക്കുന്നതുപോലുള്ള നടപടികളല്ല മുൻ കാലങ്ങളിൽ ഇത്തരം കേസുകളിൽ യുഡിഎഫ‌് സർക്കാർ സ്വീകരിച്ചിരുന്നത‌്. മാസ‌്കറ്റ‌് ഹോട്ടലിൽവച്ച‌് ഒരു യുവ എംഎൽഎ തന്നെ ബലാത്സംഗം ചെയ‌്തെന്ന‌് ഒരു യുവതി പരാതി നൽകി. ഈ പരാതിയിൽ ഒരു നടപടിയുമുണ്ടായില്ല. എന്നാൽ, ഒരു ബിഷപ്പിനെതിരെ ഉയർന്ന പരാതിയിൽ പഴുതടച്ചുള്ള അന്വേഷണത്തിനാണ‌് എൽഡിഎഫ‌് നിർദേശം നൽകിയത‌്. എന്നാൽ, അന്വേഷണം ബോധപൂർവം വൈകിച്ചെന്ന ആക്ഷേപം ചിലർ മനഃപൂർവം ഉന്നയിക്കുകയാണ‌്.

കന്യാസ‌്ത്രീകളുടെ സമരവുമായി ബന്ധപ്പെട്ട‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണനെതിരെ നടത്തുന്ന പ്രചാരണം ശരിയല്ല. സർക്കാർ ഇരയ‌്ക്കൊപ്പമാണെന്നും കുറ്റവാളികൾ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നുമുള്ള നിലപാട‌ാണ‌് കോടിയേരി വ്യക്തമാക്കിയത‌്. കന്യാസ‌്ത്രീകളുടെ ആവശ്യങ്ങൾക്കുമേലുള്ള നടപടികളിലൂടെ എൽഡിഎഫ‌് സർക്കാർ ഇരകൾക്കൊപ്പമാണെന്ന‌് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. പി കെ ശശി എംഎൽഎയ‌്ക്കെതിരായ പരാതിയിൽ സിപിഐ എം നിലപാട‌് ഉടൻ ഉണ്ടാകും. ഏതു തരത്തിലുള്ള പരാതി നൽകാനും പരാതിക്കാരിക്ക‌് അവകാശമുണ്ട‌്. ഇത‌് പാർടി നേതാക്കൾതന്നെ വ്യക്തമാക്കിയിട്ടുള്ളതായും എം എ ബേബി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2pwGMp4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages