തിരുവനന്തപുരം > ബിഷപ്പിന്റെ അറസ്റ്റിൽ സർക്കാരിന്റേത് ശരിയായ നിലപാടാണെന്ന് മന്ത്രി ഇ പി ജയരാജൻ. ഒരു കുറ്റവാളിയും രക്ഷപ്പെടാനുള്ള നിലപാട‌് സർക്കാരിന്റെ ഭാഗത്തുനിന്ന‌് ഉണ്ടാകില്ല. ബിഷപ്പിന്റെ അറസ്റ്റും ഇതാണ‌് വ്യക്തമാക്കുന്നത്. എല്ലാ തെളിവുകളും ഉറപ്പുവരുത്തിയാണ് അറസ‌്റ്റ്.
സർക്കാർ സമരംചെയ്യുന്ന കന്യാസ്ത്രീകളോടൊപ്പമാണ്; നേരത്തെതന്നെ വ്യക്തമാക്കിയതാണിത‌്. ഏത് സാഹചര്യത്തെയും ദുരുപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ കണക്കിലെടുക്കണമെന്നാണ് കോടിയേരി ബാലകൃഷ‌്ണൻ സൂചിപ്പിച്ചത്. അദ്ദേഹം പറഞ്ഞതിൽ അവ്യക്തതയില്ല. വസ്തുതയില്ലാതെ പറയുന്ന ആളല്ല അദ്ദേഹം. കോടിയേരിയുടെ അഭിപ്രായം അടർത്തിയെടുത്ത‌് വായിക്കുന്നതാണ് പ്രശ്നം.
മുഴുവനായി വായിക്കുമ്പോൾ വസ്തുത മനസ്സിലാകും. എല്ലാ വസ്തുതകളും പരിശോധിച്ചതിനുശേഷമേ സർക്കാരിന് അഭിപ്രായം പറയാനാകൂ. രാഷ്ട്രീയ പാർടികൾ അവരുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറയും. ഒരു ബിഷപ്പുമായും കൂടിയാലോചനക്ക് സമയം നിശ്ചയിച്ചിരുന്നില്ലെന്നും ഇ പി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2I7CfSp
via IFTTT
No comments:
Post a Comment