പ്രളയക്കെടുതി: വ്യാപാരി‐വ്യവസായികൾക്ക‌് ഇരുട്ടടിയായി ജിഎസ്‌ടി‌ പിഴയും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

പ്രളയക്കെടുതി: വ്യാപാരി‐വ്യവസായികൾക്ക‌് ഇരുട്ടടിയായി ജിഎസ്‌ടി‌ പിഴയും

കളമശേരി > കേന്ദ്ര സർക്കാർ നികുതിരംഗത്ത് നടപ്പാക്കിയ ഗുഡ്സ് ആൻഡ് സർവീസ് ടാക്സും (ജിഎസ്ടി) നികുതി വൈകി അടച്ചതിനുള്ള പിഴയും പ്രളയം ബാധിച്ച വ്യവസായികളുടെയും കച്ചവടക്കാരുടെയും നടുവൊടിക്കുന്നു.

പ്രളയം പിടിച്ചുലച്ച സംസ്ഥാനത്തിന‌്  ജൂലൈ, ആഗസ‌്ത‌് മാസങ്ങളിലെ ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിന‌് തീയതി നീട്ടിനൽകിയിരുന്നു.  എന്നാൽ,  ജിഎസ്ടി തുക അടയ‌്ക്കാൻ വൈകുന്ന ഓരോ ദിവസത്തിനും പിഴ അടയ‌്ക്കണം. എല്ലാ മാസത്തെയും സെയിൽസ് റിട്ടേൺ (ജിഎസ്ടിആർ1) സമർപ്പിക്കേണ്ട അവസാനതീയതി അടുത്തമാസം പത്തിനും  നികുതി റിട്ടേൺ  (ജിഎസ്ടി ആർ3ബി) സമർപ്പിക്കേണ്ടത് 20നുമാണ‌്. പ്രളയത്തെതുടർന്ന് ഇതിൽ ജൂലൈ, ആഗസ്ത‌് മാസത്തെ ജിഎസ്ടിആർ1 സമർപ്പിക്കുന്ന തീയതി ഒക്ടോബർ 31ലേക്കും നികുതി റിട്ടേൺ (ആർ3ബി) നാലു ദിവസംമാത്രവും നീട്ടിനൽകി. ഇതനുസരിച്ച് ജൂലൈയിലെ നികുതി റിട്ടേൺ ആഗസ‌്ത‌് 24നകം സമർപ്പിക്കണം. അതേസമയം, പ്രളയബാധിതമായ ഇടങ്ങളിലെ മിക്ക സ്ഥാപനങ്ങളും ശുചീകരിച്ച‌് കേടായ സാധനങ്ങൾ മാറ്റിയശേഷം തുറന്നതുതന്നെ സെപ്തംബറോടെയാണ്. ചില വ്യവസായ സ്ഥാപനങ്ങൾ അറ്റകുറ്റപ്പണി നടത്തി ഇതുവരെ തുറന്നിട്ടുമില്ല.

ഈ സാഹചര്യത്തിൽ ആർ3ബി ഫോം സമർപ്പിച്ച് നികുതി അടയ‌്ക്കാൻ വൈകുന്ന ഓരോ ദിവസവും 50 രൂപവീതവും നികുതി അടയ‌്ക്കാനില്ലാത്തവർ ഓരോ ദിവസവും 20 രൂപവീതവും പിഴ നൽകണം. പ്രളയംമൂലം വ്യാപാരസ്ഥാപനങ്ങൾക്കും വ്യവസായസ്ഥാപനങ്ങൾക്കുമുണ്ടായ നാശനഷ്ടങ്ങളും മാന്ദ്യവും കാണാതെ നികുതിപ്പിഴ ഈടാക്കുന്ന ഇത്തരം നടപടികളും അടിക്കടിയുള്ള ഇന്ധന വിലവർധനയും കേരളത്തിലെ വ്യാപാര വ്യവസായ മേഖലയെ തകർക്കുമെന്ന് എടയാർ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റ് സോജൻ ജോസഫ് പറഞ്ഞു. 

പല സ്ഥാപനങ്ങളും  ജിഎസ്ടി റിട്ടേൺ സമർപ്പിക്കേണ്ട രീതികൾ  അറിയാതെയും വെബ‌്സൈറ്റിൽ കൃത്യമായ അപ‌്ഡേഷനുകൾ കിട്ടാതെയും  സ്വകാര്യ കൺസൾട്ടൻസി സ്ഥാപനങ്ങളെ സമീപിക്കുകയാണ്. ജിഎസ്ടിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംശയങ്ങൾക്ക‌് മറുപടി നൽകാൻ ഫലപ്രദമായ സംവിധാനങ്ങളും ഇല്ലാതായതോടെ ഉന്നതോദ്യോഗസ്ഥരുൾപ്പെടെ ഇരുട്ടിൽ തപ്പുന്നു.  ആകെയുള്ള ഒരു കസ്റ്റമർകെയറിൽ വിളിച്ച‌് കിട്ടിയാൽത്തന്നെ ഹിന്ദിയിലോ അപൂർവമായി ഇംഗ്ലീഷിലോമാത്രമേ സംസാരിക്കാനാകൂ.  അതോടൊപ്പം സാധനങ്ങൾ വാങ്ങുമ്പോൾ അടച്ച നികുതി കൃത്യമായി തിരിച്ചുകിട്ടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.  ജിഎസ‌്ടി ഉപഭോക്തൃസൗഹൃദമാക്കി നിലവിലേർപ്പെടുത്തിയ പിഴ  മരവിപ്പിക്കലടക്കമുള്ള ഇളവുകൾ അനുവദിക്കുകയും വേണമെന്നാണ് ഇവരുടെ ആവശ്യം.



from Kerala || Deshabhimani ​Online ​News https://ift.tt/2I7CbC9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages