ഫ്രാങ്കോ മുളയ‌്ക്കലിനെ മഠത്തിലെത്തിച്ച‌് തെളിവെടുത്തു ; നുണപരിശോധനയ‌്ക്ക‌് അനുമതി തേടും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

ഫ്രാങ്കോ മുളയ‌്ക്കലിനെ മഠത്തിലെത്തിച്ച‌് തെളിവെടുത്തു ; നുണപരിശോധനയ‌്ക്ക‌് അനുമതി തേടും


കുറവിലങ്ങാട‌്(കോട്ടയം)
കന്യാസ‌്ത്രീയെ ബലാത്സംഗം ചെയ‌്ത കേസിൽ അറസ്റ്റിലായ ബിഷപ്പ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ കുറവിലങ്ങാട്ടെ കന്യാസ‌്ത്രീ മഠത്തിലെത്തിച്ച‌് തെളിവെടുത്തു. മിഷനറീസ‌് ഓഫ‌് ജീസസിന്റെ കീഴിൽ നാടുകുന്നിലുള്ള സെന്റ‌് ഫ്രാൻസിസ‌് മിഷൻ ഹോമിലെ ഗസ്റ്റ‌് ഹൗസിലെ 20 ാം നമ്പർ മുറിയിൽ ഞായറാഴ‌്ച പകൽ 10.20 മുതൽ 11.10 വരെയായിരുന്നു തെളിവെടുപ്പ‌്. തിങ്കളാഴ‌്ച രാവിലെ പ്രതിയെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്ന ആവശ്യം അന്വേഷണസംഘം ഉന്നയിക്കില്ല. എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ ഇടയുള്ളതിനാൽ പ്രതിയെ റിമാൻഡ‌് ചെയ്യണമെന്ന‌് ആവശ്യപ്പെടും. ചോദ്യചെയ്യലിൽ സഹകരിക്കുന്നില്ല. പല ചോദ്യങ്ങൾക്കും അറിയില്ല, ഒാർമയില്ല എന്നാണ‌് ഫ്രാങ്കോയുടെ മറുപടി. ഈ സാഹചര്യത്തിൽ  ഫ്രാങ്കോയെ നുണ പരിശോധനയ‌്ക്ക‌് വിധേയമാക്കാൻ പൊലീസ് അനുമതി തേടിയേക്കും. നുണ പരിശോധന നടത്താന്‍ സ‌മ്മതിച്ചില്ലെങ്കിൽ അത് വിചാരണവേളയിൽ പ്രോസിക്യുഷന‌് അനുകൂല ഘടകമാകും.

രാവിലെ 9.50 ന‌് കോട്ടയം പൊലീസ‌് ക്ലബ്ബിൽനിന്ന‌് ഡിവൈഎസ‌്പി കെ സുഭാഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പിനായി കൊണ്ടുപോയത‌്. പരാതിക്കാരിയും സാക്ഷികളുമടക്കം അഞ്ച‌് കന്യാസ‌്ത്രീകളെ തൊട്ടടുത്ത ബ്ലോക്കിലേക്ക‌് മാറ്റിയശേഷമാണ‌് ഫ്രാങ്കോയെ മഠത്തിൽ എത്തിച്ചത‌്. തെളിവെടുപ്പിനുശേഷം  പൊലീസ‌് ക്ലബ്ബിലേക്ക‌് തിരികെ കൊണ്ടുപോയി. 2014 മെയ‌് അഞ്ചിനും 2016 സെപ‌്തംബർ 23നും ഇടയില്‍  13 തവണ ഇവിടെവച്ച‌് കന്യാസ‌്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കി എന്നാണ‌് കേസ‌്. അന്വേഷണം ആരംഭിച്ചതു മുതൽ ഈ മുറി പൊലീസ‌് സീലുചെയ്തിരിക്കുകയായിരുന്നു. സംഭവ ദിവസങ്ങളിൽ ഫ്രാങ്കോ ഇവിടെ താമസിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട‌്.

വൻ പൊലീസ‌് സന്നാഹത്തോടെയാണ‌് അന്വേഷണ സംഘം കുറവിലങ്ങാട‌് എത്തിയത‌്. 20 അംഗ റാപ്പിഡ‌് ആക്ഷൻ ഫോഴ‌്സിനെ മഠത്തിന‌് സമീപം വിന്യസിച്ചിരുന്നു. ബൈക്കിലും മറ്റുമായി പൊലീസുകാർ സ്ഥലത്ത‌് രാവിലെ മുതൽ നിരീക്ഷണം നടത്തി. ജലന്ധർ അതിരൂപതയുടെ കീഴിൽ കണ്ണൂരിലെ പരിയാരത്തും, പറവൂരിലും, കുറവിലങ്ങാടുമായി മൂന്ന‌് കന്യാസ‌്ത്രീ മഠങ്ങളുണ്ട‌ായിട്ടും കുറ്റകൃത്യം നടന്ന കാലത്ത‌് പ്രതി ഒരുതവണ പറവൂരിലും മറ്റു സമയങ്ങളിൽ കുറവിലങ്ങാട്ടുമാണ‌് താമസിച്ചത‌്. തൃശൂരിൽ സ്വന്തം വീടും കണ്ണൂരിനും കുറവിലങ്ങാടിനുമിടയിൽ മികച്ച സൗകര്യങ്ങളുള്ള ബിഷപ്പ‌് ഹൗസുകളും പള്ളിമേടകളും ഉണ്ടായിട്ടും പരിമിതമായ സൗകര്യം മാത്രമുള്ള, റബർ തോട്ടത്തിനു മധ്യേയുള്ള മഠത്തിൽ രാത്രി താമസിച്ചത‌് ബോധപൂർവമാണെന്ന‌് റിമാൻഡ‌് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട‌്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Q3ioXl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages