അപ്പര്‍ ഷോളയാറിൽനിന്ന‌് വെള്ളം പ്രവഹിച്ചു; ലോവർഷോളയാറിന്റെ 4 ഷട്ടറുകൾ തുറന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

അപ്പര്‍ ഷോളയാറിൽനിന്ന‌് വെള്ളം പ്രവഹിച്ചു; ലോവർഷോളയാറിന്റെ 4 ഷട്ടറുകൾ തുറന്നു


തൃശൂർ
തമിഴ് നാട് അതിർത്തിയിലെ അപ്പർഷോളയാർ ഡാം തുറന്നതിനാൽ ലോവർ ഷോളയാർ ഡാമിന്റെ നാലു ഷട്ടറുകൾ അടിയന്തരമായി തുറന്നു. ഞായറാഴ്ച പകൽ തമിഴ്നാട് അതിർത്തിയിൽനിന്ന് വെള്ളം ശക്തമായി ഒഴുകിയെത്തിയതോടെ  കലക്ടർ ചാലക്കുടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. തുടർന്നാണ് പകൽ ഒന്നോടെ ലോവർഷോളയാറിൽ അരയടി വീതം നാലു ഷട്ടറുകൾ തുറന്നത്.

ലോവർഷോളയാർ ഡാമിന്റെ പരമാവധി ജലസംഭരണശേഷി 2663 അടിയാണ്. അപ്പർഷോളയാർ, പറമ്പിക്കുളം ഭാഗത്തുനിന്ന‌് വെള്ളം ഒഴുകിയെത്തി ലോവർഷോളയാർ ഡാമിൽ വെള്ളം 2662.5 അടിയായതോടെയാണ്  ഷട്ടറുകൾ തുറന്നത്. രാത്രിയോടെ നാലു ഷട്ടറും ഒരടിയായി ഉയർത്തി. സാധാരണനിലയിൽ ആഗസ്ത്‐ സെപ്തംബറിൽ തമിഴ്നാട് വെള്ളം തുറന്നുവിട്ടാൽ പിന്നീട് ഫെബ്രുവരിയിലാണ് വെള്ളം തുറന്നുവിടുക. എന്നാൽ, ഫെബ്രുവരിയിൽ വിടുന്ന വെള്ളത്തേക്കാൾ കൂടുതൽ വെള്ളം ഞായറാഴ്ച തമിഴ്നാട്ടിൽനിന്ന് തുറന്നുവിട്ടിട്ടുണ്ട്.

പ്രളയത്തെത്തുടർന്ന് ചാലക്കുടിപ്പുഴയുടെ ഇരുവശവും വീതികൂടുകയും ആഴം വർധിക്കുകയും ചെയ്തതിനാൽ, നിലവിൽ തുറന്നുവിട്ട വെള്ളം  അപകടകരമായ സ്ഥിതി വരുത്തില്ലെന്നും അധികൃതർ പറഞ്ഞു. ചാലക്കുടിപ്പുഴയിൽ ഏകദേശം ഒരു അടി വെള്ളം മാത്രമേ  ഉയരൂ. തുലാവർഷം അടുത്തതിനാൽ, ഡാമിലെ വെള്ളത്തിന്റെ അളവ് 2660 അടിയിൽ താഴെയായാൽ മാത്രമേ ലോവർ ഷോളയാറിന്റെ ഷട്ടറുകൾ താഴ്ത്തുവെന്നും അധികൃതർ പറഞ്ഞു.

അപ്പർഷോളയാർ ഡാം നേരത്തേ തുറന്നതിനാൽ, പ്രളയത്തിൽ തകരാറിലായ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കിയിട്ടുണ്ട്. സ്ല്യൂയിസുകളുടെ തകരാറ് നേരത്തേതന്നെ  പരിഹരിച്ചു കഴിഞ്ഞിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2O4ckk0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages