അഭിമന്യു വധം: കുറ്റപത്രം ഇന്ന‌് സമർപ്പിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

അഭിമന്യു വധം: കുറ്റപത്രം ഇന്ന‌് സമർപ്പിക്കും

കൊച്ചി 
മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ‌്ച കുറ്റപത്രം സമർപ്പിക്കും. കേസിൽ നേരിട്ട‌് പങ്കാളികളായ ക്യാമ്പസ‌് ഫ്രണ്ട‌്, എസ‌്ഡിപിഐ, പോപ്പുലർ ഫ്രണ്ട‌് പ്രവർത്തകരായ 16 പേർക്കെതിരെയാണ‌് ആദ്യഘട്ടത്തിൽ എറണാകുളം ജുഡീഷ്യൽ ഫസ‌്റ്റ‌് ക്ലാസ‌് രണ്ടാം കോടതിയിൽ കുറ്റപത്രം നൽകുന്നത‌്. ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രത്തിൽ  അഭിമന്യുവിനെ കുത്തിയത‌് മരട്‌ നെട്ടൂർ മസ്‌ജിദ്‌ റോഡിൽ മേക്കാട്ട്‌ സഹൽ (21) ആണെന്ന‌് വ്യക്തമാക്കുന്നു.  ഇയാൾക്കായി ലുക്ക‌്ഔട്ട‌് നോട്ടീസ‌് പുറപ്പെടുവിച്ചിട്ടുണ്ട‌്.

കൊലപാതകം നടന്ന് 84 ദിവസം പൂർത്തിയാകുമ്പോഴാണ‌് കുറ്റപത്രം നൽകുന്നത‌്. ഒന്നാം പ്രതിയും ക്യാമ്പസ‌് ഫ്രണ്ട‌് യൂണിറ്റ‌് സെക്രട്ടറിയുമായ ജെ ഐ മുഹമ്മദ്, രണ്ടാംപ്രതിയും ക്യാമ്പസ‌് ഫ്രണ്ട‌് ജില്ലാ പ്രസിഡന്റ‌ുമായ ആരിഫ് ബിൻ സലിം, സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീൻ, അനസ്, ക്യാമ്പസ‌് ഫ്രണ്ട‌് കൊച്ചി മേഖലാ ട്രഷറർ റെജീബ്, അബ്ദുൾ റഷീദ്, സനീഷ്, ആരിഫ് ബിൻ സലിമിന്റെ സഹോദരനും ക്യാമ്പസ‌് ഫ്രണ്ട‌് ജില്ലാ കമ്മിറ്റി അംഗവുമായ ആദിൽ ബിൻ സലിം, ബിലാൽ, റിയാസ് ഹുസൈൻ, പള്ളുരുത്തിയിലെ കില്ലർ ഗ്രൂപ്പ‌് അംഗം സനീഷ‌്, ഒന്നാം വർഷവിദ്യാർഥി പത്തനംതിട്ട സ്വദേശി ഫറൂഖ‌് അമാനി, അബ‌്ദുൾ നാസർ, അനൂപ‌് എന്നിവർക്കെതിരെയാണ‌് കുറ്റപത്രം.  30 പ്രതികളുള്ള കേസിൽ നേരിട്ട‌് പങ്കാളികളായ 16 പേർക്കെതിരെയാണ‌് കുറ്റപത്രം. ബാക്കി പ്രതികളെ പിടികൂടുന്ന മുറയ‌്ക്ക‌് അതുംകൂടി ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രം നൽകും. ഇതുവരെ 20 പേരാണ‌് കേസിൽ പിടിയിലായത‌്.

അന്വേഷണ ഉദ്യോഗസ്ഥൻ കൺട്രോൾ റൂം അസിസ്റ്റന്റ‌് കമീഷണർ എസ് ടി സുരേഷ് കുമാർ, അസി. കമീഷണർ കെ ലാൽജി എന്നിവരുടെ നേതൃത്വത്തിലാണ‌് കുറ്റപത്രം തയ്യാറാക്കിയത്. ജൂലൈ രണ്ടിന‌് രാത്രി 12.45നാണ‌് മഹാരാജാസ‌് കോളേജിൽ ക്യാമ്പസ‌് ഫ്രണ്ട‌് സംഘം അഭിമന്യുവിനെ കുത്തി വീഴ‌്ത്തിയത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2pxEq9c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages