സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കും; സിൻഡിക്കറ്റ‌് അംഗങ്ങളുമായി മന്ത്രിയുടെ കൂടിക്കാഴ‌്ച ഇന്നും നാളെയും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കും; സിൻഡിക്കറ്റ‌് അംഗങ്ങളുമായി മന്ത്രിയുടെ കൂടിക്കാഴ‌്ച ഇന്നും നാളെയും

തിരുവനന്തപുരം
ഉന്നത വിദ്യാഭ്യാസ വകുപ്പിന‌് കീഴിലുള്ള ഒമ്പത‌് സർവകലാശാലയെ മികവിന്റെ കേന്ദ്രങ്ങളാക്കി ദേശീയ റാങ്കിങ്‌ ഉയർത്തുന്നതിനുള്ള കർമപദ്ധതികൾക്ക‌് തുടക്കമിടാൻ ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ വിളിച്ച സിൻ‌ഡിക്കറ്റ‌് അംഗങ്ങളുടെ യോഗം തിങ്കളാഴ‌്ച രാവിലെ മന്ത്രിയുടെ ചേമ്പറിൽ ആരംഭിക്കും. സർവകലാശാലകളുടെ പ്രൊ. ചാൻസലർ കൂടിയായ മന്ത്രി ഓരോ സർവകലാശാലകളിലെയും സിൻഡിക്കറ്റ‌് അംഗങ്ങളെ പ്രത്യേകമായാണ‌് കാണുന്നത‌്. രാവിലെ 10 ന‌് ആരംഭിക്കുന്ന യോഗത്തിൽ ഓ‌രോ മണിക്കൂർ ഇടവിട്ട‌് കണ്ണൂർ, കാലിക്കറ്റ‌്, എംജി, കേരള സർവകലാശാലകളുടെ സിൻഡിക്കറ്റ‌് അംഗങ്ങളുമായി കൂടിക്കാഴ‌്ച നടത്തും. ചൊവ്വാഴ‌്ച കുസാറ്റ‌്, കെടിയു, മലയാളം, ന്യുവാൽസ‌് (നിയമം) സർവകലാശാല പ്രതിനിധികളെ കാണും.

സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര പരീക്ഷാ നടത്തിപ്പ‌് സമഗ്രമായി പരിഷ‌്കരിക്കാനും മൂല്യനിർണയവും ഫലപ്രഖ്യാപനവും സമയബന്ധിതവും ഏകീകൃതവുമാക്കാനുള്ള നടപടികളാണ‌് പ്രധാനമായും ചർച്ചചെയ്യുക. ഗവേഷണ മേഖലയുടെ നവീകരണമടക്കം ഉന്നത വിദ്യാഭ്യാസരംഗത്തെ മുഴുവൻ പ്രശ‌്നങ്ങളും ചർച്ചയിൽ വരും. സിൻഡിക്കറ്റ‌് അംഗങ്ങളുടെ യോഗ ശേഷം 25, 26 തീയതികളിൽ സർവകലാശാലകളിലെ അധ്യാപക, വിദ്യാർഥി, ജിവനക്കാർ എന്നിവരുടെ സംഘടനാ  പ്രതിനിധികളുമായി ചർച്ച നടത്തും. 26ന‌് രജിസ‌്ട്രാർമാരുടെയും 27ന‌് വിസിമാരുടെയും യോഗം വിളിച്ചിട്ടുണ്ട‌്. ബിരുദ സർട്ടിഫിക്കറ്റുകൾക്ക‌് അപേക്ഷിച്ചാൽ മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്ന ദുരവസ്ഥ  ഒഴിവാക്കുന്നതും അപേക്ഷാ ഫീസ‌് ഓൺലൈനായി ഒടുക്കിയാൽ അപ്പോൾതന്നെ ബിരുദ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ‌് ചെയ‌്ത‌് എടുക്കാനാവുംവിധം പരീക്ഷാ നടത്തിപ്പ‌് സംവിധാനങ്ങളാകെ അടിമുടി പരിഷ‌്കരിക്കുന്ന കാര്യങ്ങൾ വിസിമാരുടെ യോഗത്തിൽ ചർച്ച ചെയ്യും.



from Kerala || Deshabhimani ​Online ​News https://ift.tt/2pgb2Ed
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages