തിരുവനന്തപുരം
സംസ്ഥാനത്ത‌് കന്നുകാലികളുടെ എണ്ണം വർധിപ്പിക്കാൻ തദ്ദേശവകുപ്പിന്റെ പ്രത്യേക ഇടപെടൽ. ഇതിന്റെ ഭാഗമായി വ്യക്തിഗത ഗുണഭോക്താക്കൾക്ക‌് പശുവിനെ വാങ്ങുന്നതിന‌് ബ്ലോക്ക‌്‐ജില്ലാ പഞ്ചായത്തുകൾക്ക‌് അനുമതി നൽകി. മൊത്തം കന്നുകാലികളുടെ എണ്ണം വർധിപ്പിക്കുന്നത‌് ഉറപ്പുവരുത്താൻ കേരളത്തിന‌് പുറത്തുനിന്ന‌് ഗുണമേന്മയുള്ള കന്നുകാലികളെ കൊണ്ടുവരണമെന്ന കർശന നിർദേശത്തോടെയാണ‌് പ്രത്യേക അനുമതി. സംസ്ഥാനത്തുനിന്നുതന്നെ കന്നുകാലികളെ വാങ്ങിയാൽ മൊത്തം എണ്ണത്തിൽ വർധനയുണ്ടാകില്ല. വ്യക്തികൾ ബാങ്കുകൾവഴി വായ‌്പയെടുത്ത‌് കന്നുകാലികളെ വാങ്ങിയാൽ പലിശ തദ്ദേശസ്ഥാപനങ്ങൾ അടയ‌്ക്കുന്നത‌് പരിഗണിക്കണമെന്നും നിർദേശമുണ്ട‌്.
കഴിഞ്ഞ ദിവസം ചേർന്ന വികേന്ദ്രീകൃതാസൂത്രണം സംസ്ഥാന കോ ഓർഡിനേഷൻ കമ്മിറ്റി യോഗമാണ‌് കന്നുകാലികളെ വാങ്ങുന്നതിന‌് ബ്ലോക്ക‌്‐ജില്ലാ പഞ്ചായത്തുകൾക്ക‌് ഒരു വർഷത്തേക്കുമാത്രം അനുമതി നൽകിയത‌്. പ്രളയക്കെടുതികാരണം സംസ്ഥാനത്ത‌് വൻതോതിൽ കന്നുകാലികൾ ചത്തൊടുങ്ങിയത‌് ക്ഷീരമേഖലയ‌്ക്ക‌് വൻ തിരിച്ചടിയാണുണ്ടാക്കിയത‌്. ഈ പ്രശ‌്നത്തിന‌് പരിഹാരമായാണ‌് വ്യക്തിഗത ഗുണഭോക്താക്കൾക്ക‌് കന്നുകാലികളെ വാങ്ങുന്നതിന‌് ഗ്രാമപഞ്ചായത്തുകൾക്ക‌് മാത്രമുണ്ടായിരുന്ന അനുമതി ബ്ലോക്ക‌്‐ജില്ലാ പഞ്ചായത്തുകൾക്കും നൽകിയത‌്. ഗ്രാമപഞ്ചായത്തുകൾ നൽകുന്ന ഗ്രാമസഭാ പട്ടിക പ്രകാരമാകും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. സുതാര്യതയ‌്ക്കായി വാങ്ങുന്നയാളുടെയും വിൽക്കുന്നയാളുടെയും ആധാർ വിവരം ശേഖരിക്കുന്നത‌് നല്ലതാണെന്നും നിർദേശത്തിലുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2MG3hAW
via IFTTT
No comments:
Post a Comment