കോട്ടയം
രാജ്യത്തെ പത്രജീവനക്കാരുടെ ദേശീയ സംഘടനയായ ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെ (എഐഎൻഇഎഫ്) 11 ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനം തിങ്കളാഴ‌്ച രാവിലെ 10ന‌് നടക്കും. വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനംചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ‌്ച തിരുനക്കര മൈതാനിയിൽനിന്നും സമ്മേളന നഗരിയായ സിഎസ്ഐ റിട്രീറ്റ് സെന്ററിലേക്ക് ബൈക്ക് റാലി നടന്നു. കെഎൻഇഎഫ് കോട്ടയം ജില്ലാ സെക്രട്ടറി കോര സി കുന്നുംപുറം ഫ്ളാഗ് ഓഫ് ചെയ‌്തു. തുടർന്ന് സിഎസ്ഐ റിട്രീറ്റ് സെന്ററിൽ ചേർന്ന യോഗം മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ‌്തു.
എഐഎൻഇഎഫ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. എസ് ഡി ഥാക്കൂർ അധ്യക്ഷനായി. അഡ്വ. കെ സുരേഷ്കുറുപ്പ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് സണ്ണി പാമ്പാടി, എഐഎൻഇഎഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി ബാലഗോപാൽ, കെഎൻഇഎഫ‌് സംസ്ഥാന പ്രസിഡന്റ‌് എം സി ശിവകുമാരൻ നായർ, ജനറൽ സെക്രട്ടറി സി മോഹനൻ, ജെയ‌്സൺ മാത്യു എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2MDqhAv
via IFTTT
No comments:
Post a Comment