മലപ്പുറം> മലപ്പുറത്തെ പാണമ്പ്ര ദേശീയപാതയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സമീപത്തുള്ള വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ‐ തൃശൂർ ദേശീയ പാതയിൽ ഗതാഗതം തിരിച്ചുവിട്ടു. ഫയർഫോഴ്‌സും പൊലീസും രക്ഷാപ്രവർത്തനം തുടങ്ങി. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.അരകിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദ്ദേശം നൽകി. വീടുകളിൽ തീ കത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
ചേളാരി ഐ.ഒ.സി പ്ലാൻറിൽ നിന്നും എത്തിയ വിദഗ്ധർ ചോർച്ച തടയാനുള്ള ശ്രമം തുടങ്ങി. മംഗലാപുരത്ത് നിന്നും ചേളാരി റീഫില്ലിംഗ് പ്ലാൻറിലേക്ക് വരികയായിരുന്ന ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മുന്നോടെയായിരുന്നു അപകടം. തൊട്ടടുത്ത പള്ളിയിൽ നിന്നും മൈക്കിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
കോഴിക്കോട് നിന്നും തിരൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സ് ടാങ്കറിന് മുകളിലേക്ക് വെള്ളമടിച്ച് അപകടം തടയാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് .
from Kerala || Deshabhimani Online News https://ift.tt/2QNv4CA
via IFTTT
No comments:
Post a Comment