നവകേരള നിർമ്മാണത്തിന്‌ അമേരിക്കൻ മലയാളികളോട്‌ സഹായമഭ്യർത്ഥിച്ച്‌ മുഖ്യമന്ത്രി; ഗ്ലോബൽ സാലറി ചലഞ്ചിൽ പ്രതിക്ഷ 150 കോടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

നവകേരള നിർമ്മാണത്തിന്‌ അമേരിക്കൻ മലയാളികളോട്‌ സഹായമഭ്യർത്ഥിച്ച്‌ മുഖ്യമന്ത്രി; ഗ്ലോബൽ സാലറി ചലഞ്ചിൽ പ്രതിക്ഷ 150 കോടി

ന്യുയോര്‍ക്ക്> പ്രളയം കനത്ത നാശം വിതച്ച കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഗ്ലോബല്‍ സാലറി ചലഞ്ചിന് ഏവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി അവിടത്തെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്താണ്‌ സഹായം അഭ്യർത്ഥിച്ചത്‌.

കേരളത്തിന്റെ അതിജീവനത്തിന് ഏവരും സഹകരിക്കണമെന്നും എല്ലാവരും  സഹകരിച്ചാലെ നവകേരളത്തെ പടുത്തുയർത്താൻ കഴിയൂവെന്നും മുഖ്യമന്ത്രി  പറഞ്ഞു. ഗ്ലോബൽ സാലറി ചലഞ്ചിലുടെ 150 കോടിരൂപയാണ്‌ അമേരിക്കൻ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നത്‌. അത്‌ എവിടെ നിന്നെല്ലാം കണ്ടെത്തണമെന്ന്‌ മലയാളി കൂട്ടായ്‌മകൾക്ക്‌ തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇന്ത്യന്‍ സമയം രാവിലെ അഞ്ചിനാണ്‌ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തത്. ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണെന്ന് ചൂണ്ടികാട്ടിയ പിണറായി നാശനഷ്ടങ്ങൾ കണക്കാക്കി പുനർനിർമ്മാണം ഉണ്ടാകുമെന്നും വ്യക്തമാക്കി.അമേരിക്കൻ മലയാളികൾ കേരളത്തിൽ നിക്ഷേപം നടത്താൻ  തയ്യാറാകണം. ഏതെങ്കിലും പുനർനിർമ്മാണ പദ്ധതികൾ ഏറ്റെടുക്കാനും തയ്യാറാകണം.

ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരംകിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുമാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറുള്ളവരെല്ലാം ഗ്ലോബൽസാലറി ചലഞ്ചിൽ പങ്കെടുക്കണം. രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേർക്കും. സഹായം ശേഖരിക്കുന്നതിനായി ധനമന്ത്രി തോമസ്‌ ഐസകിനെ അമേരിക്കയിലേക്ക്‌ അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സയ്ക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പൊതു പരിപാടി കൂടിയായിരുന്നു റോക്ക് ലാന്‍റ് കൗണ്ടിയില്‍ നടന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2DfdCo1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages