ഐടി: ഹിന്ദുജ ഗ്രൂപ്പും കേരളത്തിലേക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

ഐടി: ഹിന്ദുജ ഗ്രൂപ്പും കേരളത്തിലേക്ക‌്


തിരുവനന്തപുരം
കേരളത്തിന്റെ ഐടിമേഖലയിൽ നിക്ഷേപം നടത്താൻ ഹിന്ദുജ ഗ്രൂപ്പും രംഗത്ത‌്. ഹിന്ദുജ ഗ്രൂപ്പിന്റെ കീഴിലുള്ള ഹിന്ദുജ ടെക്കാണ‌് തലസ്ഥാനത്ത‌് സോഫ‌്റ്റ‌്‌വെയർ വികസനകേന്ദ്രം ആരംഭിക്കുന്നത‌്. ടെക‌്നോപാർക്കിൽ നിക്ഷേപം നടത്താൻ കരാറായ നിസാൻ കമ്പനിയുടെ സപ്ലെയർ കമ്പനിയാണ‌് ഹിന്ദുജ ടെക‌്. തിരുവനന്തപുരത്ത‌് പ്രോജക്ട് മാനേജർ, സോഫ്റ്റ്‌വെയർ പ്രൊഫഷണൽ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ച‌് ഹിന്ദുജ ടെക് പരസ്യം ചെയ്തു.

നിസാന്റെ മറ്റ‌് സപ്ലെയർ കമ്പനികളായ മഹീന്ദ്ര ടെക്കും ജപ്പാൻ കമ്പനി ഫുജിറ്റ്സുവും തിരുവനന്തപുരത്ത‌് നിക്ഷേപത്തിന‌് തയ്യാറെടുക്കുകയാണ‌്. ഇന്ത്യയിലെ വൻകിട ബിസിനസ‌് ഗ്രൂപ്പുകളിലൊന്നായ ഹിന്ദുജ ഗ്രൂപ്പിലെ പുതുതലമുറ സ്ഥാപനമാ‌ണ‌് ഹിന്ദുജ ടെക‌്. ഓട്ടമൊബൈൽ രംഗത്തിനാവശ്യമായ ആപ്ലിക്കേഷനുകൾ നിർമിക്കുന്നതിൽ പ്രമുഖരാണ‌് ഹിന്ദുജ ടെ‌ക‌്. ഹിന്ദുജ ടെക്കിന്റെ 30 ശതമാനം ഓഹരികളുടെ  ഉടമസ്ഥത നിസാന് ഉണ്ടെന്നതും തലസ്ഥാനത്ത‌് ചുവടുറപ്പിക്കാൻ പ്രേരണയാകുന്നു. 1000 തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കുന്നതാണ് ഹിന്ദുജയുടെ നിക്ഷേപം.

നേരത്തെ ഏണസ്റ്റ‌് ആൻഡ‌് യങ‌്, നിസാൻ ഗ്ലോബൽ ഡിജിറ്റൽ ഹബ‌് തുടങ്ങിയ വമ്പൻ കമ്പനികളും കേരളത്തിൽ നിക്ഷേപത്തിന‌് തയ്യാറെടുപ്പ‌് തുടങ്ങിയിരുന്നു. ഐടിരംഗത്തെ ത്വരിതവളർച്ചയ‌്ക്കായി സംസ്ഥാന സർക്കാർ കൈക്കൊള്ളുന്ന നടപടികളുടെ തുടർച്ചയായാണ‌് വൻതോതിൽ തൊഴിലവസരങ്ങൾ പ്രദാനംചെയ്യാൻ ശേഷിയുള്ള സ്ഥാപനങ്ങൾ കേരളത്തിെലേക്കെത്തുന്നത‌്. തിരുവനന്തപുരത്തെ ടെക‌്നോപാർക്ക‌്, കൊച്ചി ഇൻഫോ പാർക്ക‌്, കോഴിക്കോട്ടെ സൈബർപാർക്ക‌് എന്നിവ കേന്ദ്രീകരിച്ചാണ‌് വലിയ നിക്ഷേപങ്ങൾ വരുന്നത‌്.

യുഎസ് കമ്പനികളായ ടോറസ് 2000 കോടിയുടെയും സ്പെറിഡയൻ 200 കോടിയുടെയും നിക്ഷേപം കേരളത്തിൽ എറത്തിക്കും. കുവൈത്ത് കേന്ദ്രമായ വിർടസ് ഗ്രീൻ  കമ്പനി രണ്ടു ലക്ഷം ചതുരശ്രഅടി വിസ്തൃതിയുള്ള ഐടി കെട്ടിടത്തിന്റെ നിർമാണം ഉടൻ തുടങ്ങും. നിസാൻ ഡിജിറ്റൽ ഹബ് 2019ൽ തുടങ്ങുന്നത് എട്ട് ലക്ഷം ചതുരശ്രഅടി വിസ്തീർണമുള്ള ഐടി കെട്ടിടമാണ്. സൺടെക് ടെക്നോപാർക്കിൽ അവരുടെ രണ്ടാംഘട്ട ഐടി പാർക്കും 2019ൽ പൂർത്തിയാക്കുന്നതോടെ 2000 പേർക്ക് തൊഴിലൊരുങ്ങും.



from Kerala || Deshabhimani ​Online ​News https://ift.tt/2NeXM1n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages