കൈ ഇല്ലെങ്കിലും ജിലുമോൾ കാറോടിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

കൈ ഇല്ലെങ്കിലും ജിലുമോൾ കാറോടിക്കും


കൊച്ചി
ജന്മനാ കൈകളില്ലാത്ത തൊടുപുഴ സ്വദേശിനിയായ ജിലുമോൾ മാരിയറ്റിന്റെ വാഹനമോടിക്കാനുള്ള സ്വപ്നം ലയൺസ് ക്ലബ‌് ഇന്റർനാഷണൽ യാഥാർഥ്യമാക്കുന്നു. ലയൺസ് ക്ലബ‌്  ഹൈറേഞ്ച് മേഖലയിലെ 10 ക്ലബ്ബുകൾ സംയുക്തമായി ജിലുമോൾക്ക് മാരുതി കാർ സമ്മാനിച്ചു.  ഇടപ്പള്ളി മാരുതി ഷോറൂമിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട‌് ഗവർണർ എം വി വാമനകുമാർ താക്കോൽ കൈമാറി.

കാലുകൊണ്ട് കാർ ഓടിക്കുന്ന ഏഷ്യയിലെ ആദ്യവനിതയായിരിക്കും ജിലുമോൾ.  ഹൈറേഞ്ച് ലയൺസ് ടച്ച് ലൈഫ് കൂട്ടായ്മയാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്. താക്കോൽദാനച്ചടങ്ങിൽ വൈസ് ഗവർണർമാരായ രാജേഷ് കോളരിക്കൽ, ആർ ജി ബാലസുബ്രഹ്മണ്യം, മുൻ ഗവർണർമാരായ വി അമർനാഥ്, എം ശിവാനന്ദൻ, എൽ ആർ രാമചന്ദ്രവാര്യർ, ദാസ് മങ്കിടി, കെ രാമചന്ദ്രൻ നായർ, സി ജി ശ്രീകുമാർ, രാജൻ എൻ നമ്പൂതിരി, ഷൈൻ വർഗീസ്, രാജേഷ് ബേബി, ശ്രീജിത്ത് ഉണ്ണി, ലൂയിസ് ഫ്രാൻസിസ്, ബേസിൽ മാത്യു, ബെന്നി തോമസ് എന്നിവർ സംസാ
രിച്ചു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2CYoZ3r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages