ബാലുശേരി
പഠിക്കാൻ മിടുക്കനായ തന്റെ പഴയ വിദ്യാർഥി ഉൾപ്പെടെ നിർധനരായ 13 പേർക്ക് ഒരേക്കർ ഭൂമി വീതിച്ചു നൽകി അധ്യാപികയും ഭർത്താവും. കൂരാച്ചുണ്ട് പഞ്ചായത്തിലെ കല്ലാനോട് വടക്കേടത്ത് ഡോ. മനോജും ഭാര്യ ജയശ്രീയുമാണ് സഹജീവിസ്നേഹത്തിന് മാതൃകയായത്. ഭൂമിയും വീടുമില്ലാത്ത 13 പേർക്കാണ് ഒരേക്കർ ഭൂമി നൽകുന്നത്. ഇതിൽ മൂന്ന് കുട്ടികൾക്കും ഭൂമി നൽകും. ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട കടന്തറപ്പുഴയോരത്ത് ഒരുകോടി രൂപ വിലമതിക്കുന്ന ഭൂമിയാണിത്.
കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറിയിലെ അധ്യാപികയായ ജയശ്രീയും 13 വർഷമായി യുഎഇയിൽ ജോലിചെയ്യുന്ന മനോജും കഴിഞ്ഞ മൂന്നുവർഷമായി സർക്കാർ ആനുകൂല്യങ്ങളൊന്നും കിട്ടാത്ത ദരിദ്ര കുടുംബങ്ങളെ തേടിയുള്ള അന്വേഷണത്തിലായിരുന്നു. ജയശ്രീ ആദ്യം ജോലിചെയ്ത ചെമ്പനോട ഹയർ സെക്കൻഡറിയിലെ മിഥുന്റെ ദൈന്യമുഖമാണ് ഇത്തരമൊരു അന്വേഷണത്തിനിടയിൽ ആദ്യം ഓർമവന്നത്. പഠിക്കാൻ മിടുക്കനായ മിഥുൻ ഉൾപ്പെടെ മൂന്ന് വിദ്യാർഥികൾക്കും 10 മുതിർന്നവർക്കുമാണ് ഭൂമി നൽകുന്നത്. മൂന്ന് മക്കളാണ് മനോജ്﹣ജയശ്രീ ദമ്പതികൾക്കുള്ളത്. സിവിൽ എൻജിനിയറിങ് പാസായ മൂത്ത മകൻ ആഷിഖ് കുര്യൻ മനോജ് ദുബായിൽ ജോലിചെയ്യുന്നു.
കോഴിക്കോട് എൻഐടിയിൽ ആർക്കിടെക‌്ചറൽ എൻജിനിയറിങ്ങിന് പഠിക്കുന്ന അന്നു മന്യ മനോജ്, ബാലുശേരി പഴശ്ശിരാജ പബ്ലിക് സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആർദ്ര റോസ് മനോജ്. 24ന് പെരുവണ്ണാമൂഴിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്ണന‌് ഭൂമിയുടെ രേഖ കൈമാറും.
from Kerala || Deshabhimani Online News https://ift.tt/2Nh47ZU
via IFTTT
No comments:
Post a Comment