ഡിസ്റ്റിലറി: അപേക്ഷ ക്ഷണിക്കേണ്ടതില്ലെന്ന‌് അബ‌്കാരി ചട്ടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

ഡിസ്റ്റിലറി: അപേക്ഷ ക്ഷണിക്കേണ്ടതില്ലെന്ന‌് അബ‌്കാരി ചട്ടം

തിരുവനന്തപുരം> പുതിയ ബ്രൂവറികളോ ഡിസ്റ്റിലറികളോ ആരംഭിക്കാൻ പരസ്യം ചെയ‌്ത‌് അപേക്ഷ ക്ഷണിക്കേണ്ടതില്ലെന്ന‌് കേരള അബ‌്കാരി ചട്ടം. ആർക്കും അപേക്ഷിക്കാമെന്നും പ്രത്യേക വിജ്ഞാപനമോ അറിയിപ്പോ ആവശ്യമില്ലെന്നും 1967 ലെ കേരള ബ്രൂവറി ചട്ടങ്ങളും 1968ലെ കേരള ഡിസ്റ്റിലറി ആൻഡ‌് വെയർഹൗസ‌് ചട്ടങ്ങളും വ്യക്തമാക്കുന്നു. കേരള ബ്രൂവറി റൂൾസിലെ ചട്ടം 2(1) അനുസരിച്ച‌് എക‌്സൈസ‌് കമീഷണർക്ക‌് അപേക്ഷ സമർപ്പിക്കാം.

ഡിസ്റ്റിലറി ആൻഡ‌് വെയർഹൗസ‌് റൂൾസിലെ ചട്ടം 3(1) അനുസരിച്ച‌് അസി. എക‌്സൈസ‌് കമീഷണർക്ക്‌  അപേക്ഷ നൽകാം. ചട്ടം 4 (എ) അനുസരിച്ച‌് അടിസ്ഥാന സൗകര്യങ്ങളൂം നിബന്ധനകളും പാലിച്ചിട്ടുണ്ടെങ്കിൽ ലൈസൻസ‌് നൽകാം. സർക്കാരിന്റെ മുൻകൂർ അനുമതി വേണം എന്നുമാത്രം.



from Kerala || Deshabhimani ​Online ​News https://ift.tt/2QiowuC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages