ബ്രൂവറിക്കായി കിൻഫ്ര പാർക്കിൽ ഭൂമി അനുവദിച്ചിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. കൊടുക്കാത്ത ഭൂമിയുടെ പേരിലാണ് വിവാദമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായം തുടങ്ങാൻ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിനൽകുന്ന സംവിധാനമാണ് കിൻഫ്ര. ഏതൊരാൾക്കും വ്യവസായം തുടങ്ങാൻ അനുയോജ്യമായ ഭൂമിയുണ്ടോയെന്ന് കിൻഫ്രയിൽ അന്വേഷിക്കാം.
വ്യവസായം തുടങ്ങാൻ ലൈസൻസ‌് ലഭിക്കുന്നവർക്ക‌് നിയമപരമായ നടപടി പൂർത്തിയാക്കി ഭൂമി നൽകും.
നിലവിൽ കിൻഫ്ര ഭൂമി നൽകിയിട്ടില്ല. പവർ ഇൻഫ്രാ ടെക്കിന് 10 ഏക്കർ അനുവദിച്ചു എന്നത് അടിസ്ഥാനരഹിതമാണെന്നും ഇ പി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2NOSNo9
via IFTTT
No comments:
Post a Comment