വള്ളത്തോൾ സമ്മാനം എം മുകുന്ദന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

വള്ളത്തോൾ സമ്മാനം എം മുകുന്ദന‌്


സ്വന്തം ലേഖകൻ
ഈ വർഷത്തെ വള്ളത്തോൾ സമ്മാനം നോവലിസ‌്റ്റും കഥാകൃത്തുമായ എം മുകുന്ദന‌്. 1,11,111 രൂപയും കീർത്തിഫലകവുമാണ‌്  അവാർഡ‌്. അടുത്തമാസം 16 ന‌് തിരുവനന്തപുരത്ത‌് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. സാഹിത്യരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ‌് അവാർഡ‌്.

വള്ളത്തോൾ സാഹിത്യ സമിതിയാണ‌് അവാർഡ‌് ഏർപ്പെടുത്തിയത‌്. മലയാളഭാഷയുടൈ ലാളിത്യവും മനോഹാരിതയും പ്രാദേശിക സംസ‌്കാരത്തിന്റെ സൗരഭ്യവും സർഗാത്മകപ്രതിഭയുടെ പ്രകാശവും ഒത്തുചേരുന്നതാണ‌് എം മുകുന്ദന്റെ കൃതികളെന്ന‌് അവാർഡ‌് നിർണയ സമിതി വിലയിരുത്തി.

പ്രഭാവർമ്മ, പി നാരായണക്കുറുപ്പ‌്, ആർ രാമചന്ദ്രൻനായർ, ഡോ. ‌എ എം ഉണ്ണിക്കൃഷ‌്ണൻ, ഡോ. നന്ത്യത്ത‌് ഗോപാലകൃഷ‌്ണൻ എന്നിവരടങ്ങിയതായിരുന്നു സമിതി. പ്രൊഫ. സി ജി രാജഗോപാലിന‌് പ്രത്യേക പുരസ‌്കാരം നൽകാനും സമിതി തീരുമാനിച്ചു.
ക്ലാസിക്കൽ കൃതിയായ തുളസീദാസ രാമായണത്തെ മലയാളത്തിലേക്ക‌് പരിഭാഷപ്പെടുത്തിയതിലുള്ള മികവ‌് പരിഗണിച്ചാണിത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2QunAVe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages