ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ പീഡനക്കേസിൽ ഇരയ്‌ക്കോ സാക്ഷികൾക്കോ ഭീഷണി ഉണ്ടെങ്കിൽ കോടതിയെ അറിയിക്കാമെന്നും അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നും ഹൈക്കൊടതി വ്യക്തമാക്കി. സഭയിലെ ഉന്നതർ ഇരയെയും സാക്ഷികളെയും സ്വാധീനിക്കുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം. ബിഷപ്പിന്റെ ചോദ്യം ചെയ്യലിനുശേഷം ഹർജികൾ പരിഗണിക്കുന്നതാകും ഉചിതം. അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് മുദ്രവച്ച കവറിൽ കോടതിക്കുകൈമാറി. കന്യാസ്ത്രീക്കും സാക്ഷികൾക്കും കുറവിലങ്ങാട്ടെ മഠത്തിനും സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സാക്ഷികളും ഇരയും അവരുടെ ബന്ധുക്കളും അവരെ ബന്ധപ്പെടുന്നവരും നിരീക്ഷണത്തിലാണ്. അഞ്ച് സംസ്ഥാനങ്ങളും കേരളത്തിലെ ഏഴ‌് ജില്ലകളും അന്വേഷണ പരിധിയിലുണ്ട്. ഇതുവരെ 81 സാക്ഷികളെ ചോദ്യംചെയ്തു. 34 രേഖകൾ പരിശോധിച്ചു. അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി കേസെടുക്കാൻ ഉതകുന്നതല്ലെന്നും പൊലീസ് വിശദീകരിച്ചു.
കേസന്വേഷണം തൃപ്തികരമല്ലെന്നുകാട്ടി കേരള കത്തോലിക്കാ നവീകരണ സമിതി, ജോർജ് വട്ടക്കുളം, വി രാജേന്ദ്രൻ എന്നിവർ സമർപ്പിച്ച ഹർജികൾ 24 ലേക്ക് മാറ്റി. സർക്കാരിനുവേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സി ശ്രീധരൻനായർ ഹാജരായി.
from Kerala || Deshabhimani Online News https://ift.tt/2Oi33S5
via IFTTT
No comments:
Post a Comment