കന്യാസ‌്ത്രീ സമരം വ്യാപിപ്പിക്കുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

കന്യാസ‌്ത്രീ സമരം വ്യാപിപ്പിക്കുന്നു


ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് ഔവർ സിസ്‌റ്റേഴ്‌സ് (എസ‌്ഒഎസ‌്) ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന  സമരം സംസ്ഥാന വ്യാപകമാക്കാന്‍ സംഘാടകരുടെ തീരുമാനം. കോഴിക്കോട് വെള്ളിയാഴ്ചയും 15ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഉപവാസ സമരം നടത്തും. ഞായറാഴ്ചയോടെ സംസ്ഥാനം മുഴുവന്‍ സമരപ്പന്തലുകള്‍ ഉയര്‍ത്തും. ശനിയാഴ്ച വൈകിട്ട‌് എറണാകുളം അങ്കമാലി രൂപതയിലെ വൈദികരെയും കന്യാസ്ത്രീകളെയും പങ്കെടുപ്പിച്ച‌് ഹൈക്കോടതി ജങ‌്ഷനില്‍ വിപുലമായ കൺവന്‍ഷനും നടത്തും.

ഹൈക്കോടതി ജങ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന്റെ ആറാം ദിവസവും പിന്തുണയുമായി  കലാസാമൂഹികസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ  സമരപ്പന്തലിലെത്തി. സമരത്തിന്റെ ഓരോ ദിവസവും പ്രത്യേകവിഭാഗങ്ങള്‍ക്കായി നല്‍കണമെന്ന തീരുമാനപ്രകാരം വ്യാഴാഴ്ച സമരവേദി പൂര്‍ണമായും സ്ത്രീകള്‍ക്ക് വഴിമാറി. ഭരണപരിഷ‌്കാര കമീഷൻ ചെയർമാൻ വി എസ‌് അച്യുതാനന്ദൻ സമരം നടത്തുന്ന കന്യാസ‌്ത്രീയെ ഫോണിൽ വിളിച്ച‌് പിന്തുണ അറിയിച്ചു. ആരോഗ്യ കാരണങ്ങളാലാണ‌് ‍നേരിട്ട് വന്ന് അഭിവാദ്യമര്‍പ്പിക്കാന്‍ സാധിക്കാത്തതെന്നും നീതിക്ക് വേണ്ടി നടത്തുന്ന എല്ലാ പരിശ്രമങ്ങള്‍ക്കും പിന്തുണയുണ്ടാകുമെന്നും വി എസ‌് അറിയിച്ചു.

എഴുത്തുകാരായ സാറാ ജോസഫ്,  തനൂജ ഭട്ടതിരിപ്പാട്, സാമൂഹിക പ്രവര്‍ത്തകയും അന്വേഷി സംഘടനയുടെ അധ്യക്ഷയുമായ കെ അജിത, ഡബ്ബിങ‌് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, മുന്‍ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷന്‍ അംഗവും സുപ്രീംകോടതി അഭിഭാഷകയുമായ സി ജെസി കുര്യന്‍, പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപാഠികൾ,  വിവിധ പ്രാദേശിക സ്ത്രീ സംഘടനകള്‍ തുടങ്ങി നിരവധി സ്ത്രീകള്‍ സമരത്തിന് പിന്തുണയുമായെത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/2MuHcVT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages