കന്യാസ‌്ത്രീയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തിൽ തൃപ‌്തി രേഖപ്പെടുത്തി ഹൈക്കോടതി ഡിവിഷൻ ബെഞ്ച‌് നടത്തിയ പരാമർശം സർക്കാരിനെയും പൊലീസിനെയും ആക്ഷേപിച്ചവർക്കുള്ള മറുപടിയായി. ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അറസ‌്റ്റ‌് ചെയ്യാത്തതിനു പിന്നിൽ രാഷ‌്ട്രീയ ഇടപെടലാണെന്ന‌് മുറവിളികൂട്ടി സംസ്ഥാന സർക്കാരിനെയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കാനും ആക്ഷേപിക്കാനുമായിരുന്നു ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു വിഭാഗം ശ്രമിച്ചത‌്. അറസ‌്റ്റിന‌് മുറവിളി കൂട്ടുന്നവർ പരാതിക്കാരിയായ കന്യാസ‌്ത്രീ പ്രകടപ്പിക്കുന്ന ക്ഷമയെങ്കിലും കാണിക്കണമെന്ന‌് കോടതി പറഞ്ഞതോടെ ഇക്കൂട്ടരുടെ മുഖംമൂടി അഴിഞ്ഞുവീണു.
ബിഷപ്പ‌് പദവിയിലിരിക്കുന്ന വ്യക്തിക്കെതിരെ നാലുവർഷം മുമ്പ‌് നടന്ന സംഭവത്തിൽ ലഭിച്ച പരാതിയിൽ ആദ്യം മുതൽ തന്നെ വളരെ സൂക്ഷ‌്മതയോടെയാണ‌് പൊലീസ‌് ഇടപെട്ടത‌്. സാക്ഷിമൊഴികളും തെളിവുകളും ശേഖരിച്ച‌് പഴുതടക്കാനായിരുന്നു ശ്രമം.
എന്നാൽ ബിഷപ്പിനെ ഒരുതവണ മാത്രമേ ചോദ്യം ചെയ‌്തുള്ളൂ എന്ന‌് പ്രപരിപ്പിച്ച‌് മറ്റെന്തൊ ലക്ഷ്യമെന്ന‌് വരുത്താനാണ‌് ഒരുവിഭാഗം ശ്രമിച്ചത‌്.
സമ്മർദം ചെലുത്തി എത്രയും പെട്ടെന്ന‌് അറസ‌്റ്റ‌് ചെയ്യിച്ച‌് അത‌് വാർത്തയാക്കി ബിഷപ്പിന‌് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടാക്കാനുള്ള നീക്കമായിരുന്നു ഇതെന്ന‌് സംശയിക്കണം.
അറസ‌്റ്റല്ലല്ലോ ശിക്ഷയല്ലേ പ്രധാനം എന്ന ഹൈക്കൊടതി ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം ഇക്കൂട്ടരുടെ ഗൂഢോദ്ദേശ്യം തുറന്നുകാട്ടി. സീൽചെയ‌്തു പൊലീസ‌് നൽകിയ സത്യവാങ‌്മൂലം പരിശോധിച്ചശേഷമാണ‌് കോടതി പരാമർശങ്ങൾ നടത്തിയത‌്.
from Kerala || Deshabhimani Online News https://ift.tt/2QsUWDG
via IFTTT
No comments:
Post a Comment