ലീഗിനും യുഡിഎഫിനും വൻ പ്രഹരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

ലീഗിനും യുഡിഎഫിനും വൻ പ്രഹരം


സ്വന്തം ലേഖകൻ
പി കെ ബഷീർ എംഎൽഎയുടെ കൊലവിളി പ്രസംഗത്തിനെതിരായ സുപ്രീംകോടതിവിധി മുസ്ലിംലീഗിന്റെ അഹന്തയ‌്ക്കും കൊലപാതക രാഷ്ട്രീയത്തിനും നീതിപീഠത്തിൽനിന്നേറ്റ കനത്ത തിരിച്ചടി. ലീഗിനൊപ്പം യുഡിഎഫിനും വലിയ രാഷ്ട്രീയപ്രഹരമാണ് വിധി. ജെയിംസ് അഗസ്റ്റിൻ എന്ന അധ്യാപകനെ യൂത്ത‌് ലീഗുകാർ ചവിട്ടിക്കൊന്ന കേസിൽ പ്രതികളെ രക്ഷിക്കാനായിരുന്നു ബഷീറിന്റെ കൊലവിളി. കേസ് പിൻവലിക്കാൻ 2012‐ൽ ഉമ്മൻചാണ്ടി സർക്കാർ തീരുമാനിച്ചതാണ‌് സുപ്രീംകോടതി വിലക്കിയത്. 

ബഷീറിന്റെ ഭീഷണിയെ തുടർന്ന‌് സാക്ഷികളെത്താതെ ജെയിംസ് അഗസ്റ്റിൻ കേസിൽ പ്രതികളെ മുഴുവൻ വിട്ടയച്ചിരുന്നു. ഈ സാഹചര്യത്തിൽ സുപ്രീം കോടതിവിധിക്ക് വലിയ നിയമ പ്രാധാന്യമുണ്ട്. കേസിൽ പുനർവിചാരണയ‌്ക്കുള്ള സാധ്യതയും ഇനി തേടാം.

സാക്ഷികളെ ഭീക്ഷണിപ്പെടുത്തിയുള്ള ബഷീറിന്റെ പ്രസംഗം 2008 നവംബറിലായിരുന്നു. നിയമത്തെ വെല്ലുവിളിച്ചുള്ള  പ്രസംഗത്തിനെതിരെ അന്നത്തെ  സർക്കാർ കേസെടുത്തു. എന്നാൽ, 2011‐ൽ യുഡിഎഫ‌് അധികാരമേറിയയുടൻ ഈ കേസ് ഇല്ലാതാക്കാൻ ശ്രമം തുടങ്ങി. ലീഗ് സമർദത്തിന് കോൺഗ്രസ‌് കീഴടങ്ങിയതോടെ എടവണ്ണ പൊലീസ് രജിസ്റ്റർചെയ്ത കേസ് 2012  ജനുവരിയിൽ പിൻവലിച്ചു. തുടർന്ന് കോടതി കേസ് തള്ളി. 
മുസ്ലിം യൂത്ത‌് ലീഗ‌് പ്രവർത്തകർ പ്രതിയായ കേസിൽ കോടതിയിൽ സാക്ഷിപറയുന്നവർ ജീവനോടെ തിരിച്ചുപോകില്ലെന്നാണ‌് ബഷീർ  പ്രസംഗിച്ചത്. സാക്ഷികളായ അധ്യാപകരുടെ പേരെടുത്ത് പറഞ്ഞായിരുന്നു 2008 നവംബറിൽ എടവണ്ണയിൽ  ലീഗ് ഏറനാട് മണ്ഡലം സമ്മേളനത്തിൽ പ്രസംഗം.

യുഡിഎഫ് നടത്തിയ പാഠപുസ്തകവിരുദ്ധ സമരത്തിനിടെയാണ‌് വാലില്ലാപ്പുഴ എഎംഎൽപി സ്‌കൂൾ പ്രധാനാധ്യാപകൻ ജെയിംസ് അഗസ്റ്റിനെ കൊലപ്പെടുത്തിയത‌്. 2008 ജൂലൈ 19 നായിരുന്നു സംഭവം.  അധ്യാപകരുടെ ക്ലസ്റ്റർ യോഗം ചേർന്ന കിഴിശേരി ജിഎൽപി സ്‌കൂൾ പരിസരത്ത് യൂത്ത‌്‌ ലീഗുകാർ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. കോൺഗ്രസ് അധ്യാപക സംഘടനയായ കെഎപിടിയുവിന്റെ പ്രവർത്തകനായിരുന്നു ജെയിംസ്. ഈ കേസിൽ സാക്ഷികളായ അധ്യാപകർക്കായിരുന്നു ഭീഷണി.

പ്രസംഗത്തിന്റെ പേരിൽ ബഷീറിനെതിരെ കേസെടുത്തപ്പോൾ സംരക്ഷണവുമായി ലീഗ് രംഗത്തെത്തിയിരുന്നു. കോൺഗ്രസും പൂർണമായി ന്യായീകരിച്ചു. കുനിയിൽ ഇരട്ടക്കൊല കേസിൽ പ്രതികളെ രക്ഷിക്കാനും പി കെ ബഷീർ സമാന രീതിയിൽ ഭീഷണി മുഴക്കിയിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2MoIlhL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages