ചോദ്യംചെയ്യും മുമ്പ്‌ കൃത്യമായ നിഗമനത്തിലെത്തും: പൊലീസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

ചോദ്യംചെയ്യും മുമ്പ്‌ കൃത്യമായ നിഗമനത്തിലെത്തും: പൊലീസ്‌


കന്യാസ‌്ത്രീയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനുമുമ്പുതന്നെ കേസ് സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താനാണ‌് ശ്രമമെന്ന‌്  കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.

കേസിൽ  പ്രതി, പരാതിക്കാരി, സാക്ഷികൾ എന്നിവരുടെ മൊഴികളിൽ വൈരുധ്യമുണ്ട്. നാലുവർഷം പഴക്കമുള്ള കേസിൽ കാര്യങ്ങൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ടുണ്ടാകും. സാമൂഹ്യവും സാമുദായികവും മതപരവുമായ സാഹചര്യങ്ങളുടെയും പേരിൽ ചില കാര്യങ്ങൾ പറയാനായെന്ന‌് വരില്ല. വസ്തുതകളിലും രേഖകളിലും വൈരുധ്യമുണ്ട്. ഈ വൈരുധ്യങ്ങൾ എങ്ങനെയുണ്ടായെന്ന് കോടതിയിൽ കൃത്യമായി അവതരിപ്പിക്കാനാകണം. ഇതിന് കൃത്യമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോ‌ട‌് പറഞ്ഞു. ഡിവൈഎസ്പി കേസന്വേഷണം ഏറ്റെടുത്ത ജൂൺ 29 മുതൽ മഠത്തിൽ പഴുതുകളടച്ച സുരക്ഷ ഉറപ്പാക്കി. മുഴുവൻസമയവും ഒരുഗാർഡിന്റെ സേവനത്തിനുപുറമെ പൊലീസ് പട്രോളിങുമുണ്ട്. കന്യാസ്ത്രീമഠവും കുറവിലങ്ങാട് സ്റ്റേഷനും തമ്മിൽ ഹോട്ട്ലൈൻ സംവിധാനവും ഏർപ്പെടുത്തിയെന്നും ഹരിശങ്കർ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2MuHcoR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages