ജലന്ധർ ബിഷപ്പിന്റെ പീഡനം: സർക്കാർ സത്യവാങ്‌മൂലം നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

ജലന്ധർ ബിഷപ്പിന്റെ പീഡനം: സർക്കാർ സത്യവാങ്‌മൂലം നൽകി

കൊച്ചി> ജലന്ധർ ബിഷപ്പ്‌  ഫ്രാ​ങ്കോ മുളക്കലിനെതിരായ പീഡന കേസിൽ ​പൊലീസ്​ പുതിയ സത്യവാങ്​മൂലം സമർപ്പിച്ചു.കേസി​​ന്റെ  നിലവിലെ പുരോഗതി കൂടി ഉൾപ്പെടുത്തി ഹൈക്കോടതിയിലാണ്‌ പുതിയ സത്യവാങ്​മൂലം സമർപ്പിച്ചിരിക്കുന്നത്​.

കേസിലെ പുരോഗതി, കന്യാസ്​ത്രീകളുടെ സുരക്ഷ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ കോടതിയെ ധരിപ്പിച്ചതായി കോട്ടയം എസ്​.പി ഹരിശങ്കർ അറിയിച്ചു. ഈ മാസം 19ന്​ ജലന്ധർ ബിഷപ്പിനോട്​ നേരിട്ട്​ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. കേസിലെ കാലതാമസം സ്വാഭാവികമാണ്​. കന്യാസ്​ത്രീയുടെയും സാക്ഷികളുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്​. ഇത്​ വിശദമായി പരിശോധിക്കുമെന്നും എസ്​ പി അറിയിച്ചു.

കേസിൽ ഹാജരാകാൻ ഫ്രാങ്കോ 19ന്‌ തന്നെ എത്തുമെന്ന്‌ രൂപതാകേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്‌.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Qrq2Mc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages