ബിഷപ്പിനെതിരായ അന്വേഷണത്തിൽ സംതൃപ്‌തിയെന്ന്‌ ഹൈക്കോടതി; എപ്പോൾ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‌ തീരുമാനിക്കാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

ബിഷപ്പിനെതിരായ അന്വേഷണത്തിൽ സംതൃപ്‌തിയെന്ന്‌ ഹൈക്കോടതി; എപ്പോൾ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‌ തീരുമാനിക്കാം

കൊച്ചി> ജലന്ധർ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ പീഡനക്കേസിൽ പൊലീസ്‌ അന്വേഷണത്തിൽ സംതൃപ്‌തിയുണ്ടെന്ന്‌ ഹൈക്കോടതി.  ബിഷപ്പിനെ എപ്പോൾ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‌ തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിന് കാരണങ്ങൾ ഉണ്ടാവാമെന്നും ഹൈക്കോടതി പറഞ്ഞു. .ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും സിബിഐ അന്വേഷണം വേണമെന്നുമുള്ള ഹർജികൾ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ പരാമർശം. പ്രതിഅറസ്റ്റിലാവുന്നതിലാണോ , അതോ ശിക്ഷിക്കപ്പെടുന്നതിലാണോ ഹർജിക്കാർക്ക് താൽപ്പര്യമെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു

 



പൊലീസിന്‌ മേൽ സമ്മർദ്ദമുണ്ടായാൽ ശരിയായ അന്വേഷണം തടസ്സപ്പെടും.  പഴയകേസ്‌ ആയതിനാൽ തെളിവുകൾ ശേഖരിക്കാൻ സമയം വേണ്ടി വരും. പൊലീസ്‌ തെളിവുകൾ ശേഖരിച്ചതിനാൽ അവ നഷ്‌ടമാകുമെന്ന പേടി വേണ്ട . കേസിൽ സിബിഐ അന്വേഷണം വേണമെന്ന പരാതി പരിഗണനയിലാണെന്നും കോടതി പറഞ്ഞു.: ഹർജിക്കാർ ഉന്നയിക്കുന്ന ആശങ്ക ക്ക് ഇപ്പോൾ അടിസ്ഥാ നമില്ലന്നും സിബി ഐക്ക് വിടേണ്ട സാഹചര്യമില്ലന്നുംപൊലീസിന് അൽപം പ്രശംസനൽകരുതോ എന്നും കോടതി ചോദിച്ചു
 



from Kerala || Deshabhimani ​Online ​News https://ift.tt/2MrvP0S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages