സുനാമിയും പ്രളയവും അതിജീവിച്ച‌് രാജൻകുട്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

സുനാമിയും പ്രളയവും അതിജീവിച്ച‌് രാജൻകുട്ടി

കോഴഞ്ചേരി
ലോറി ഡ്രൈവറോടൊത്ത് പ്രളയത്തിൽ പാലത്തിൽ കുടുങ്ങിക്കിടന്ന മൂന്നുനാൾ രാജൻ കുട്ടിക്ക‌് ഇപ്പോഴും നടുക്കുന്ന ഓർമ. മരണം മുഖാമുഖം കണ്ടു. ആർത്തലച്ചെത്തുന്ന മലവെള്ളം. ഒഴുക്കിൽപ്പെട്ട ചത്തതും ചാകാത്തതുമായ മൃഗങ്ങൾ, കൂറ്റൻ മുളങ്കൂട്ടവും വൻമരങ്ങളും പാലത്തിൽ വന്നടിക്കുന്ന ശബ്ദവും പാലത്തിന്റെ കുലുക്കവും. വീട്ടുപകരണങ്ങളും മേൽക്കൂരകളുമൊക്കെ മുന്നിലൂടെ കടന്നുപോകുന്നു. തോരാത്ത മഴ. ദൂരെയുള്ള വീടുകളിൽനിന്നുയരുന്ന കരച്ചിൽ. മാന്ത്രിക സിനിമകളേക്കാൾ ഭയാനകമായ കാഴ്ചകളും ശബ്ദവും. ചരൽക്കുന്ന് മാലൂർ എം ജി രാജൻകുട്ടിക്കും മെഴുവേലി കാവുംപുറത്ത് പ്രമോദിനും ഇതെങ്ങനെ മറക്കാനാകും.

കോഴിപ്പാലത്ത് എകെഎസ് കട്ടക്കമ്പനി ഉടമയാണ് രാജൻകുട്ടി. വെള്ളം കയറുന്നതായി തൊഴിലാളികൾ അറിയിച്ചതോടെയാണ് 15 ന് പുലർച്ചെ 2.30 ന് ഇവർ ലോറിയിൽ കമ്പനിയിൽ എത്തിയത്. ഉപകരണങ്ങളാകെ ലോറിയിൽ കയറ്റി ആറാട്ടുപുഴ വഴി രക്ഷപ്പെടാമെന്ന് കരുതി. കോഴിപ്പാലത്ത് എത്തിയതോടെ പാലത്തിൽ കുടുങ്ങി. വെള്ളം കയറാത്ത സ്ഥലം നോക്കി നാട്ടുകാർ കൊണ്ടിട്ട ഇരുപതോളം കാറുകൾ പാലത്തിലുണ്ടായിരുന്നു. എതിർവശത്ത് വെള്ളം നിലയില്ലാത്തവണ്ണം ഉയർന്നു. ഉച്ചയായതോടെ കൂടെയുണ്ടായിരുന്ന എട്ട് ബംഗാളി തൊഴിലാളികളെ തൊട്ടടുത്തുള്ള യുപി സ്കൂളിൽ എത്തിച്ചു. കൂട്ടുകാർ വള്ളവുമായെത്തും എന്നറിയിച്ചതിനെത്തുടർന്ന് തൊഴിലാളികളെ സ്കൂളിൽ എത്തിച്ച കൊച്ചുവള്ളത്തിൽ പാലത്തിലെത്തി. വള്ളക്കാരൻ തിരിച്ചുപോയി. കൂട്ടുകാരോ മറ്റാരെങ്കിലുമോ രക്ഷിക്കാനെത്തിയില്ല. സന്ധ്യയായതോടെ മൊബൈൽ ചാർജും തീർന്നു. ഇതോടെയാണ് കുടുങ്ങിപ്പോയത്. കോരിച്ചൊരിയുന്ന മഴയും ഭയപ്പെടുത്തുന്ന കാഴ്ചകളും സഹിച്ച് മൂന്നുനാൾ ലോറിക്കകത്തുതന്നെ കഴിച്ചുകൂട്ടി. ഇതിനിടയിൽ പാലത്തിനോട് ചേർന്നുള്ള അമ്മൂസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ അകപ്പെട്ട 30 എൻജിനിയറിങ‌് വിദ്യാർഥിനികളെ രക്ഷപ്പെടുത്താൻ 17 ന് നേവിയെത്തി. തൊട്ടുപിന്നാലെ വീട്ടിൽ കുടുങ്ങിക്കിടന്ന ഗർഭിണിയെ രക്ഷിക്കാൻ ബോട്ടുകാരുമെത്തി. ഇരുകൂട്ടരും പിന്നെ വരാമെന്നു പറഞ്ഞിട്ടും വന്നില്ല. 18 ന് രാവിലെയാണ് ബോട്ടുകാരെത്തി ഇവരെ തെക്കേമലയിലെത്തിച്ചത്. മുളങ്കൂട്ടവും മരങ്ങളും പാലത്തിൽ വന്നടിക്കുമ്പോൾ പാലം തകർന്ന് ആ നിമിഷം മരിച്ചുപോകുമെന്ന് കരുതി. മുളങ്കൂട്ടമടിച്ച് വള്ളപ്പുരയും ടിൻഷീറ്റിട്ട മേൽക്കൂരയും പള്ളിയോടവും ഒന്നിച്ചു തകർന്ന ദിഗന്തങ്ങൾ മുഴങ്ങിയ ശബ്ദം ഇപ്പോഴും കാതുകളിൽ നിന്ന് മാറിയിട്ടില്ല.

2004 ഡിസംബർ 26 ന് സുനാമിയിൽ നിന്ന് രാജൻകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കാർനിക്കോബാറിൽ ബിസിനസുകാരനായിരുന്നു. കടലിനോട് ചേർന്ന് അയ്യപ്പക്ഷേത്രത്തിൽ പരിപാടി കഴിഞ്ഞ് പുലർച്ചെ മടങ്ങാൻ തുടങ്ങിയതിനിടയിലാണ് കടൽ വളരെദൂരം പിൻവാങ്ങിയത്. ഇതിനിടയിൽ കടലിനോട് ചേർന്ന് വിടവ‌് കാണുകയും ഭൂമി കുലുങ്ങുകയും ചെയ്യുന്നതായി തോന്നിയതോടെ സ്വന്തം വീടുപേക്ഷിച്ച് മലമുകളിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. രണ്ട‌് കിലോമീറ്റർ ദൂരെ എത്തി തിരിഞ്ഞുനോക്കുമ്പോൾ കണ്ടത് തന്റെ വീടും കടകളും അമ്പലവും എല്ലാം തകർത്ത് കടൽ തനിക്കടുത്തുവരെയെത്തിയതായിട്ടാണ്.

അന്നുമിന്നും തനിക്ക് ലഭിച്ചത് പുനർജന്മമാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. പിന്നീട് നാട്ടിലെത്തിയാണ് കട്ടക്കമ്പനിയാരംഭിച്ചത്. രാജൻകുട്ടിയുടേയും ജീവനക്കാരൻ പ്രമോദിന്റെയും വീടുകളിൽ പ്രളയജലം കയറിയിരുന്നുമില്ല.


 



from Kerala || Deshabhimani ​Online ​News https://ift.tt/2OkN4mw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages