തലശേരി > കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്‌പനെ തലശേരി കോ. ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂറോ സർജിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന പുഷ്പനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘം പരിശോധിച്ചു. മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം അഡീഷനൽ പ്രൊഫ. ഡോ. ആർ രവികുമാർ, മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. സൂപ്പി കയനാടത്ത്, ന്യൂറോ സർജറിവിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. ബൈജോ വി ജെ എന്നിവരുൾപ്പെട്ട സംഘമാണ് ശനിയാഴ്ച വൈകിട്ടോടെ ആശുപത്രിയിലെത്തി പരിശോധിച്ചത്.
കോ.ഓപ്പറേറ്റീവ് ആശുപത്രിയിൽ പുഷ്‌പനെ ചികിത്സിക്കുന്ന മെഡിക്കൽ സുപ്രണ്ട് രാജീവ്‌നമ്പ്യാർ, സർജൻ ഡോ. സുധാകരൻ കോമത്ത്, മെഡിസിൻ വിഭാഗത്തിലെ ഡോ. ദേവാനന്ദ് എന്നിവരുമായി ചർച്ച നടത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ എൻ ഷംസീർ എംഎൽഎയും ഒപ്പമുണ്ടായിരുന്നു. സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജൻ ശനിയാഴ്ച രാവിലെ പുഷ്പനെ സന്ദർശിച്ചിരുന്നു. അദ്ദേഹം ആരോഗ്യമന്ത്രി കെ കെ ശൈലജയോട് ആവശ്യപ്പെട്ടത് പ്രകാരമാണ് അടിയന്തരമായി മെഡിക്കൽ സംഘത്തെ അയച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ പുഷ്പന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു.
ശ്വാസംമുട്ടലും വയർസ്തംഭനവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ മാത്രമാണെന്നും ആശങ്കപ്പെടാനില്ലെന്നും ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും മെഡിക്കൽ സംഘം അറിയിച്ചു. ശ്വാസംമുട്ടലിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പുഷ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദിയും ശാരീരിക അസ്വസ്ഥയുമുണ്ടായതോടെയാണ് ഐസിയുവിലേക്ക് മാറ്റിയത്.
from Kerala || Deshabhimani Online News https://ift.tt/2Qz6Vjg
via IFTTT
No comments:
Post a Comment