വിനോദസഞ്ചാര മേഖലയ്‌‌ക്ക് ഉണർവേകി ആദ്യ സംഘമെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

വിനോദസഞ്ചാര മേഖലയ്‌‌ക്ക് ഉണർവേകി ആദ്യ സംഘമെത്തി

കൊച്ചി > പ്രളയക്കെടുതിയിൽനിന്ന‌് കരകയറുന്ന കേരളത്തിന‌്  ആശ്വാസം പകർന്ന‌് ടൂറിസം സീസണിലെ ആദ്യ ചാർട്ടേർഡ‌്  വിമാനത്തിൽ അന്താരാഷ‌്ട്ര വിനോദസഞ്ചാരികളെത്തി. ഇടവേളയ‌്ക്കുശേഷം വീണ്ടും വിനോദസഞ്ചാര മേഖലയ‌്ക്ക‌് ഉണർവ് പകർന്ന‌് 50 സഞ്ചാരികളാണ‌് ശനിയാഴ‌്ച വൈകിട്ട‌് നെടുമ്പാശേരിയിൽ എത്തിയത‌്. അന്താരാഷ‌്ട്ര ടൂറിസം കമ്പനിയായ ക്യാപ‌്റ്റൻസ‌് ചോയ‌്സ‌് ടൂർസ‌് കമ്പനി ഇന്ത്യൻ ടൂർ കമ്പനിയായ ഡിവൈൻ വോയേജുമായി ചേർന്നാണ‌് സഞ്ചാരികളെ എത്തിച്ചത‌്.

വിനോദസഞ്ചാരികളെ കേരളത്തിന്റെ തനത‌് ശൈലിയിൽ സ്വീകരിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയിൽ കഥകളിവേഷം ധരിച്ച കലാകാരനും കേരളീയ വേഷങ്ങളണിഞ്ഞ പെൺകുട്ടികളും ചേർന്ന‌് മുല്ലപ്പൂ ചാർത്തിയും ചന്ദനം തൊടുവിച്ചും അതിഥികളെ സ്വീകരിച്ചു. കേരള ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിൽ കേരള ട്രാവൽ മാർട‌് പ്രതിനിധികളും കേരള ഹാറ്റ‌്സ‌് ഭാരവാഹികളും മറ്റ‌് സ്വകാര്യ ടൂർ കമ്പനി അധികൃതരും സ്വീകരിക്കാനെത്തി. ടൂറിസം ജോയിന്റ‌് ഡയറക്ടർ കെ പി നന്ദകുമാർ, ടൂറിസം പ്രൊമോഷൻ കൗൺസിൽ പ്രിൻസിപ്പൽ സെക്രട്ടറി എസ‌് വിജയകുമാർ, കേരള ഹാറ്റ‌്സ‌്സി പ്രഡന്റ‌് എം പി ശിവദത്തൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 50 വിനോദസഞ്ചാരികളും 10 ക്യാബിൻ ക്രൂമാരുമടക്കം 60 പേരാണ‌് വിമാനത്തിലുണ്ടായിരുന്നത‌്.

ഓസ‌്ട്രേലിയയിൽനിന്നുള്ള 35 പേരും യുകെയിൽനിന്നുള്ള 15 പേരുമാണ‌് സംഘത്തിലുള്ളത‌്. ഇവർക്ക‌് കൊച്ചിയിൽ താജ‌് മലബാറിലാണ‌് താമസം ഒരുക്കിയിട്ടുള്ളത‌്. ഞായറാഴ‌്ച രാവിലെ പ്രഭാതഭക്ഷണത്തിനുശേഷം ഫോർട്ട‌്കൊച്ചി, മട്ടാഞ്ചേരി മേഖലകൾ സന്ദർശിച്ച‌് സംഘം കേരളിയഭക്ഷണം പരിചയപ്പെടുന്നതിന‌്  കണ്ണമാലിയിലെത്തും. അവിടെ ഉച്ചഭക്ഷണത്തിനുശേഷം തിരികെ ഹോട്ടലിലെത്തി കൊച്ചിയിലെ മറ്റ‌് പ്രദേശങ്ങൾ സന്ദർശിക്കും. തിങ്കളാഴ‌്ച ആലപ്പുഴയിൽ ഹൗസ‌്ബോട്ട‌് സവാരി. പിറ്റേന്ന‌് ഗോവയിലേക്ക‌് തിരിക്കും. തുടർന്ന‌് ഉദയ‌്പൂർ, ജോധ‌്പൂർ, ആഗ്ര, വാരണസി, കൊൽക്കൊത്ത എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം മടങ്ങും.



from Kerala || Deshabhimani ​Online ​News https://ift.tt/2NMwT43
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages