ദുരന്ത മുന്നറിയിപ്പുള്ള പഠന റിപ്പോർട്ട‌്: ദുരന്തസാധ്യതാ ഭൂപടം രാജ്യത്താദ്യം പുറത്തുവിട്ടത് കേരളം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ദുരന്ത മുന്നറിയിപ്പുള്ള പഠന റിപ്പോർട്ട‌്: ദുരന്തസാധ്യതാ ഭൂപടം രാജ്യത്താദ്യം പുറത്തുവിട്ടത് കേരളം

തൃശൂർ > വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങി ദുരന്തസാധ്യതാ പ്രദേശങ്ങളുടെ ഭൂപടം ജനങ്ങൾക്കായി പുറത്തുവിട്ടത് ഇന്ത്യയിലാദ്യമായി കേരളത്തിലെ എൽഡിഎഫ് സർക്കാർ. തങ്ങളുടെ ഇടങ്ങൾ സുരക്ഷിത മേഖലയാണോയെന്ന് ഏതു സമയത്തും പരിശോധിക്കാൻ കഴിയുംവിധമുള്ള ഭൂപടവും വിശദമായ റിപ്പോർട്ടും 2016ൽ എൽഡിഎഫ് അധികാരത്തിൽ എത്തിയശേഷമാണ് ജനങ്ങൾക്കായി സമർപ്പിച്ചത്.

ദുരന്ത മുന്നറിയിപ്പുമായുള്ള ഭൗമശാസ്ത്ര കേന്ദ്രത്തിന്റെ പഠനറിപ്പോർട്ട് 2010ലാണ് സർക്കാരിന് സമർപ്പിച്ചത്. ഇത് ഉദ്യോഗസ്ഥ തലത്തിൽ ഉപയോഗിക്കണമെന്നും പുറത്തുവിടരുതെന്നുമായിരുന്നു നാഷണൽ സെന്റർ ഫോർ എർത്ത‌് സയൻസ‌് സ‌്റ്റഡീസ‌് (സെസ്) നിർദേശം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതു പുറത്തുവിട്ടില്ല. എന്നാൽ ജനസുരക്ഷ കണക്കിലെടുത്ത് നടത്തിയ പഠനറിപ്പോർട്ട് ജനങ്ങൾക്ക് സമർപ്പിക്കണമെന്ന് എൽഡിഎഫ് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഈ ഭൂപടത്തിന്റെ അടിസ്ഥാനത്തിൽ  സുരക്ഷാ നടപടികളും നിയമനടപടികളും ആരംഭിച്ചു. സെസ് റിപ്പോർട്ട് പരിഗണിച്ചില്ലെന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്നത് വസ്തുതയ‌്ക്ക് നിരക്കാത്തതാണ്. 

2010ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് സെസ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് നടപടി സ്വീകരിക്കുംമുമ്പേ അന്നത്തെ എൽഡിഎഫ് സർക്കാരിന് അധികാരം നഷ്ടപ്പെട്ടു. യുഡിഎഫ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടില്ല. എന്നാൽ വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ റിപ്പോർട്ട് ഭൂപടം സഹിതം സംസ്ഥാനത്തെ ദുരന്തനിവാരണ ലഘൂകരണ പദ്ധതിയിൽ ഉൾപ്പെടുത്തി.

തുടർന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രി  പിണറായി വിജയൻ ചെയർമാനായ സംസ്ഥാന ദുരന്തനിവാരണസമിതി 2016 സെപ്തംബറിലാണ് ഇത‌് ജനങ്ങൾക്ക് സമർപ്പിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2OqwKAo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages