സൂക്ഷ്മതയോടെ ഫ്രാങ്കോ, പഴുതടച്ച് അന്വേഷണസംഘം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

സൂക്ഷ്മതയോടെ ഫ്രാങ്കോ, പഴുതടച്ച് അന്വേഷണസംഘം


കൊച്ചി
പഴുതടച്ച അറസ‌്റ്റിന‌് പൊലീസ‌് അന്വേഷണ സംഘം. ഒഴിഞ്ഞുമാറിയും സ്വയം പ്രതിരോധിച്ചും ബിഷപ‌്  ഫ്രാങ്കോ. രണ്ടു ദിവസമായി  15 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഫ്രാങ്കോയുടെ ഓരൊനീക്കവും മറുപടിയും  ചതുരംഗക്കളത്തിലെ സൂക്ഷ‌്മതയോടെയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പുരോഹിതന്റെ നിഷ‌്കളങ്കതയല്ല മറിച്ച‌് കുശാഗ്രബുദ്ധിക്കാരന്റെ കൗശലമായിരുന്നു മറുപടികളിലെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതുകൊണ്ടുതന്നെ പഴുതുകളടച്ച തെളിവുകൾ ഹാജരാക്കി ബിഷപ്പിനെ പൂട്ടാനാണ‌് പൊലീസ‌് ശ്രമിക്കുന്നത‌്.

കുറവിലങ്ങാട‌് മഠത്തിൽവച്ച‌് 13 പ്രാവശ്യം ബലാൽക്കാരമായി ലൈംഗിക ഇംഗിതത്തിന‌് വിധേയമാക്കിയെന്നാണ‌് കന്യാ‌സ‌്ത്രീയുടെ മൊഴി. രാത്രി 11ന‌് ശേഷമായിരുന്നു ഇതെന്നും കന്യാസ‌്ത്രീ മൊഴി നൽകിയിട്ടുണ്ട‌്. ഈ ദിവസങ്ങളിൽ താൻ മഠത്തിൽ താമസിച്ചിരുന്നില്ലെന്നാണ‌്  ഫ്രാങ്കോയുടെ മറുപടി. മഠത്തിൽ താമസിച്ചാൽ സ‌്റ്റേയ‌്ഡ‌് എന്നാകും രേഖപ്പെടുത്തുക. എന്നാൽ ആ ദിവസങ്ങളിൽ വിസിറ്റഡ‌് എന്നു മാത്രമാണ‌് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഫ്രാങ്കോ പറഞ്ഞു. ആ ദിവസങ്ങളിൽ താമസിച്ചതായി ഓർമയുള്ള മറ്റ‌് മഠങ്ങളുടെയും ഗസ‌്റ്റ‌് ഹൗസുകളുടെ പേരുകളും ബിഷപ‌് നൽകി. ഇവയാകും പൊലീസ‌് സംഘങ്ങളായി തിരിഞ്ഞ‌്  പരിശോധിക്കുക. അന്ന‌്  താൻ മഠത്തിലുണ്ടായിരുന്നതായി മൊഴി നൽകിയ കന്യാസ‌്ത്രീകളെല്ലാം ഇന്ന‌് എറണാകുളത്തെ സമരപ്പന്തലിലുള്ളവരാണെന്നും  മിഷനറീസ‌് ഓഫ‌് ജീസസ‌് സന്യസ‌്ത സഭയിലെ അധികാര തർക്കമാണ‌് ഇതിനു പിന്നിലെന്നും ഫ്രാങ്കോ മൊഴി നൽകിയിട്ടുണ്ട‌്. അധികാര തർക്കത്തിന‌് ചില തെളിവുകളും ബിഷപ‌് ഹാജരാക്കിയതായി അറിയുന്നു.

ഇത‌് സംബന്ധിച്ച‌് കൂടുതൽ വ്യക്തത വരുത്താനാണ‌് അറസ‌്റ്റ‌് നീളുന്നതെന്ന‌് കരുതുന്നു. തന്നെയുമല്ല ഫ്രാങ്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കൊടതി 25ന‌് വീണ്ടും പരിഗണിക്കുകയാണ‌്. അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകളിൽ വ്യക്തത വരുത്താതെ ധൃതിപിടിച്ച‌് എന്തിന‌് അറസ്റ്റ‌് ചെയ‌്തെന്ന കോടതിയുടെ പരാമർശം ഒഴിവാക്കാനാണ‌് അന്വേഷണസംഘം ശ്രമിക്കുന്നത‌്. വ്യാഴാഴ‌്ച തെളിവുകൾ ബോധ്യപ്പെടുത്താനും നിയമ ഉപദേശം തേടാനും ഐജി വിജയ‌് സാക്കറെ ഡയറക‌്ടർ ജനറൽ ഓഫ‌് പ്രോസിക്യൂഷന്റെ ഓഫീസിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. വെള്ളിയാഴ‌്ച ഡിജിപി മഞ്ചേരി ശ്രീധരൻ നായർ കൊച്ചിയിലെത്തും. തുടർന്ന‌് നിയമ ഉപദേശം തേടിയ ശേഷം മാത്രമേ അന്വേഷണസംഘം അവസാന തിരുമാനത്തിലെത്തൂ.



from Kerala || Deshabhimani ​Online ​News https://ift.tt/2ppOwJ9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages