ലോട്ടറിപ്പെരുമയിൽ പള്ളത്ത് വീട‌് ; ഓണം ബംബര്‍ തൃശൂര്‍ സ്വദേശിനിക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

ലോട്ടറിപ്പെരുമയിൽ പള്ളത്ത് വീട‌് ; ഓണം ബംബര്‍ തൃശൂര്‍ സ്വദേശിനിക്ക്



തൃശൂർ
വർഷങ്ങൾക്കുമുമ്പ്‌ ഒരുദിവസം ആ അച്ഛൻ പറഞ്ഞു, ‘അടിച്ചു മോളേ...’. ഇന്നാ മകൾ പറഞ്ഞു, ‘അടിച്ചെടാ മക്കളേ’...  പള്ളത്ത് വീട്ടിലുള്ളോർക്ക്‌ ലോട്ടറി വിഷയമെന്നാൽ തൊട്ടതെല്ലാം പൊന്നാണ്‌.  അച്ഛന്റെ തുടർച്ചയെന്നോണം ഈ  വീട്ടിലേക്ക്‌ പിന്നെയും എത്തി  ലോട്ടറിപ്പെരുമ. ഇത്തവണത്തെ ഓണം ബംബറിന‌്  അർഹയായത്‌ തൃശൂർ ചിറ്റിലപ്പിള്ളി സ്വദേശിനി പള്ളത്ത്   വത്സല  വിജയനാ(58) ണ്‌.  28 വർഷംമുമ്പ്  വത്സലയുടെ അച്ഛൻ ശങ്കരനും കേരള സർക്കാരിന്റെ പത്തുലക്ഷം രൂപയുടെ ലോട്ടറി അടിച്ചിട്ടുണ്ട്.

സ്ഥിരമായി ലോട്ടറിയെടുക്കൽ വത്സലയുടെ ശീലമാണ‌്. മക്കൾ നിരുത്സാഹപ്പെടുത്താറുണ്ടെങ്കിലും അവർ അതു തുടർന്നു.  പ്രേരണയായതാകട്ടെ,  ഇടയ‌്ക്കിടെ  കിട്ടുന്ന സമ്മാനങ്ങളും. ‘ബംബറടിച്ചാലും ഇനിയും ലോട്ടറിയെടുക്കൽ തുടരും.’ വത്സല ഉറപ്പിച്ചു.

സമ്മാനം ലഭിച്ച തുകയിൽ ഒരുഭാഗം പ്രളയബാധിതർക്ക് വീട് നിർമിച്ച് നൽകാൻ ഉപയോഗിക്കുമെന്ന് വത്സല ‘ദേശാഭിമാനി’ യോട‌്  പറഞ്ഞു.  തൃശൂർ സ്വരാജ് റൗണ്ടിനോട് ചേർന്ന ചെമ്പോട്ടിൽ ലെയ്നിലെ എസ്എസ് മണിയൻ ലോട്ടറി ഏജൻസിയിൽനിന്ന് വത്സല എടുത്ത ടിബി 128092 എന്ന ടിക്കറ്റിനാണ് ബംബർ സമ്മാനം അടിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് സമീപത്തെ ബാങ്കിൽ നിക്ഷേപിച്ചെന്ന് വത്സല പറഞ്ഞു.

രണ്ടര വർഷംമുമ്പാണ് തൊണ്ടയിൽ അർബുദം ബാധിച്ച് ഭർത്താവ് വിജയൻ മരിച്ചത്. ചികിത്സയ്ക്കായി വൻ തുക ചെലവഴിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിറ്റിലപ്പിള്ളിയിലെ ഓടിട്ട വീടും തകർന്നു. തുടർന്നാണ് പുറനാട്ടുകര വിളക്കുംകാലിലെ വാടകവീട്ടിലേക്ക് താമസം മാറ്റിയത്. സമ്മാനത്തുകയിൽനിന്ന് ലഭിക്കുന്ന പണംകൊണ്ട്  സ്വന്തമായി വീട് പണിയണം, ഇളയമകന്റെ വിവാഹം നടത്തണം, മൂത്തമകന്റെ കുട്ടിയുടെ തൊണ്ണൂറിന്റെ ചടങ്ങും നല്ലനിലയിൽ നടത്തണമെന്നാണ് ആഗ്രഹം. വത്സല പറഞ്ഞു.

ബുധനാഴ്ച വൈകിട്ട്  ഓണം ബംബറിന്റെ ഒന്നാം സമ്മാനം അടിച്ച വിവരം വെബ്സെറ്റിൽനിന്ന് മകൻ വിപിൻ അറിഞ്ഞിരുന്നു. സൈറ്റിലെ നമ്പറും വത്സല എടുത്ത ലോട്ടറിയുടെ നമ്പറും ഒത്തുനോക്കി  സമ്മാനം   ഉറപ്പാക്കി. വിശ്വസിക്കാനാകാതെ ആരോടും പറഞ്ഞില്ല. ഭയവും ഉണ്ടായി.

രാവിലെ  ചാനലുകാരും പത്രക്കാരും ബാങ്കുകാരും എത്താൻ തുടങ്ങിയതോടെയാണ്  ആശ്വാസമായതെന്ന് വത്സല പറഞ്ഞു.
 വിധു ദേവദാസ്, വിനീഷ്, വിപിൻ എന്നിവർ മക്കളാണ‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2MTsOGW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages