പുതിയ കെപിസിസി ഭാരവാഹികൾ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിസിസിയുടെ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവർ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനിൽക്കണമെന്നാണ് അഭിപ്രായമെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഹൈക്കമാൻഡാകും അന്തിമ തീരുമാനമെടുക്കുകയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ട കെ സുധാകരനും എം ഐ ഷാനവാസും വരുന്ന ലോക‌്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചിരിക്കെയാണ് മുല്ലപ്പള്ളി പരസ്യമായി നിലപാട‌് പ്രകടിപ്പിച്ചത്. കെപിസിസി അഴിച്ചുപണിയുടെ കാര്യത്തിൽ രാഹുലിനെ കണ്ടശേഷം തീരുമാനമെടുക്കും.
from Kerala || Deshabhimani Online News https://ift.tt/2MTsMyO
via IFTTT
No comments:
Post a Comment