കോഴിക്കോട്> പൂനൂർ പുഴയിൽ വീണ് വൃദ്ധ മരിച്ചു. എരത്തിക്കൽ പരേതനായ പീടികക്കൽ കണാരന്റെ മകൾ സത്യവതി (63) ആണ് മരിച്ചത്. പുറക്കാട്ടിരി പാലത്തിന് കിഴക്കുള്ള 'ചിറ്റം വീട്' ദേവീക്ഷേത്രത്തിന് സമീപത്ത്നിന്ന് രാവിലെ എട്ടിനാണ് മൃതദേഹം കണ്ടെത്തിയത്.
പുലർച്ചെ അഞ്ചരയോടെ വീടിനടുത്തുള്ള പുഴയിൽ അലക്കാനിറങ്ങിയ തായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കരക്കെടുത്തത്. അമ്മ പരേതയായ ജാനകി. സഹോദരങ്ങൾ: ഗിരീഷ്, നിർമ്മല, രാജി
from Kerala || Deshabhimani Online News https://ift.tt/2NW5nOx
via IFTTT
No comments:
Post a Comment