ശബരിമല സന്നിധാനത്തിലെ വൈദ്യുതി വിതരണം പുന:സ്‌ഥാപിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 8, 2018

ശബരിമല സന്നിധാനത്തിലെ വൈദ്യുതി വിതരണം പുന:സ്‌ഥാപിച്ചു

പത്തനംതിട്ട>ശബരിമല സന്നിധാനത്തേക്ക് പമ്പയിൽ നിന്നും വൈദ്യുതി എത്തിച്ചിരുന്ന 11 കെ.വി ലൈൻ പ്രളയത്തിൽ തകർന്നത്, ഇന്നലെ 7.9.18 ന് രാത്രി 10.30 ന് പുനസ്ഥാപിച്ചു. പമ്പാനദിക്ക് കുറുകെ പുതുതായി ലൈൻ വലിച്ചാണ് സന്നിധാനത്താൽ വൈദ്യുതി എത്തിച്ചത്.

ഇതോടെ സന്നിധാനത്തെ 38 ട്രാൻസ്ഫോർമറുകളും ചാർജ് ചെയ്തു. സന്നിധാനം, തീർത്ഥാടനപാത എന്നിവിടങ്ങളിലെ വഴിവിളക്കുകളും  പുനസ്ഥാപിച്ചിട്ടുണ്ട്.
പമ്പയിൽ മണപ്പുറം ഭാഗത്തു  വഴിവിളക്കുകൾ പുനഃസ്ഥാപിക്കുന്ന ജോലികൾ തുടരുന്നു.

രണ്ടു  11 കെ.വി ലൈനുകൾ കൂടി വലിച്ച് പമ്പാ  നദിക്കു  അക്കരെ  എത്തിക്കാനുള്ള  ജോലികളും പുരോഗമിക്കുന്നു.ഏകദേശം ഒരു കോടി രൂപയിലധികം കെ.എസ്.ഇ.ബിയുടെ ഫണ്ടിൽ നിന്ന് ചിലവഴിച്ചാണ് റിക്കാർഡ് സമയത്തിനുള്ളിൽ സന്നിധാനത്തിലെ വൈദ്യുതി വിതരണം പൂർണമായും പുനസ്ഥാപിച്ചത്.

തൃവേണി, ഹിൽടോപ്പ്, കെ എസ് ആർ ടി സി എന്നിവിടങ്ങളിലേക്കും വാട്ടർ അതോറിറ്റിയുടെ ഇൻടേക്ക് പരിസരത്തും വൈദ്യുതി എത്തിച്ചിട്ടുണ്ട്. ശബരിമലയിലേയും സന്നിധാനത്തെയും വൈദ്യുതി വിതരണം പൂർണമായും പൂർവ്വസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2wTvr5I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages