ആലപ്പുഴ
ആലപ്പുഴ വനിതാ‐ശിശു ആശുപത്രിയിലെ മുഴുവൻ നേഴ്സുമാരും ദുരിതബാധിതരെ സഹായിക്കാനുള്ള സർക്കാരിന്റെ ദൗത്യത്തിനൊപ്പം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം കൈമാറാനുള്ള സമ്മതപത്രം ആശുപത്രിയിലെ മുഴുവൻ നേഴ‌്സുമാരും ഒപ്പിട്ടുനൽകി. 65 നേഴ‌്സുമാരാണ‌് ആശുപത്രിയിലുള്ളത‌്. ഇവരുടെ ഒരുമാസത്തെ മൊത്തം ശമ്പളം ഏകദേശം 35 ലക്ഷം രൂപ വരും. കേരള ഗവ. നേഴ‌്സസ‌് അസോസിയേഷൻ (കെജിഎൻഎ)
സംസ്ഥാന കമ്മിറ്റിയാണ‌് സാലറി ചലഞ്ച‌് ഏറ്റെടുക്കാൻ ആഹ്വാനം ചെയ‌്തത‌്. ഇതനസുരിച്ച‌് ആലപ്പുഴയിൽ ഈ ദൗത്യം ആദ്യമേറ്റെടുത്തത‌് കെജിഎൻഎയുടെ ടൗൺ ഏരിയ കമ്മിറ്റിയാണ‌്. സമ്മതപത്രം ബുധനാഴ‌്ച ആശുപത്രി സൂപ്രണ്ടിന‌് കൈമാറി.
from Kerala || Deshabhimani Online News https://ift.tt/2xzyU9K
via IFTTT
No comments:
Post a Comment