ഫ്രാങ്കോ മുളയ‌്ക്കലിനെ അറസ‌്റ്റ‌് ചെയ്യണമെന്നാവശ്യപ്പെട്ട‌് സേവ് ഒൗവർ സിസ്റ്റേഴ്‌സ് ആക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം 13‐ാം ദിവസത്തിലേക്ക‌്.
ചോദ്യംചെയ്യാൻ പൊലീസിനുമുന്നിൽ ബുധനാഴ‌്ച ഹാജരായ ഫ്രാങ്കോയുടെ അറസ‌്റ്റ‌് ആവശ്യപ്പെട്ട‌് സമരക്കാർ ഐജി ഓഫീസിലേക്ക‌് മാർച്ച‌് നടത്തി. ചോദ്യം ചെയ്യുന്നതു തുടരുന്ന സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമായി തുടരാനാണ് തീരുമാനമെന്ന് ആക്ഷൻഫോറം അറിയിച്ചു.
സമരവേദിയായ ഹൈക്കോടതി ജങ‌്ഷനിലെ വഞ്ചിസ്‌ക്വയറിൽനിന്ന് ആക്ഷൻ ഫോറം മാർച്ച‌് ആരംഭിച്ചു. നടൻ ജോയ‌് മാത്യു ഉദ‌്ഘാടനംചെയ‌്തു. മാർച്ച‌് ഐജി ഓഫീസിനുസമീപം പൊലീസ‌് തടഞ്ഞു. തുടർന്ന‌് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സേവ് ഒൗവർ സിസ്റ്റേഴ്‌സ് ഭാരവാഹികളെ അറസ്റ്റ്ചെയ്ത്നീക്കി.
മൂന്നുദിവസമായി സമരപ്പന്തലിൽ നിരാഹാരം അനുഷ‌്ഠിക്കുന്ന, പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റി.
ഡോ. പി ഗീതയുടെ നിരാഹാരം തുടരുകയാണ‌്. ബിഷപ്പിനെ അറസ്റ്റ്ചെയ്ത് കന്യാസ്ത്രീക്ക് നീതി ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന‌് സമരസമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2QLOyHL
via IFTTT
No comments:
Post a Comment