കോയമ്പത്തൂർ ജില്ലയിലെ അവിനാശി റോഡിലെ ടിബറ്റൻ റെസ്റ്റോറന്റിൽ എത്തുന്നവരുടെ ആവശ്യങ്ങൾ കേട്ടറിഞ്ഞ് സപ്ലൈ ചെയ്യുന്നത് ഒമ്പത് റോബോട്ടുകളാണ‌്. റസ്റ്റോറന്റിൽ എത്തുന്നവർ പറയുന്ന വിഭങ്ങൾ കൃത്യമായി തന്നെ ഷെഫുകളുടെ ശ്രദ്ധയിൽപ്പെടുത്തി തയ്യാറാക്കുന്ന മുറയ‌്ക്ക് ടേബിളുകളിൽ എത്തിക്കുന്നത‌് ഹോട്ടൽ സപ്ലൈയർമാരായ റോബോട്ടുകളാണ്.
സെന്തിൽ ടവറിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ അതിഥികൾ എത്തുന്ന സമയം തന്നെ റോബോട്ട‌് മേശയ‌്ക്കരികിലെത്തും. തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഓർഡർ നൽകാം. പിന്നീട് ഞൊടിയിടയിലാണ് റോബോട്ടുകളുടെ നീക്കം. പറഞ്ഞതെല്ലാം കൃത്യമായി എത്തുമോ എന്ന് പലരും ആശങ്കയിലിരിക്കുമ്പോൾ ഒരെണ്ണം പോലും തെറ്റാതെ വിഭവങ്ങളുമായി എത്തുമ്പോൾ അതിഥികൾ അത‌്ഭുതപ്പെടും.
ടേബിൾ കേന്ദ്രീകരിച്ചാണ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. അതിനാൽ ഓർഡർ ചെയ്ത ശേഷം ടേബിൾ മാറിയിരുന്നാൽ വിഭവങ്ങൾ കിട്ടില്ല. അടുത്തെത്തിക്കുന്ന സാധനങ്ങൾ മേശപ്പുറത്തേക്ക് കൈമാറുന്നതിന് മനുഷ്യസഹായം യന്ത്രത്തിന് ആവശ്യമാണ്. റസ്റ്റോറന്റിന്റെ ചുമതലക്കാർ നൽകുന്ന സന്ദേശങ്ങൾ സ്വീകരിക്കുകയും അതിനനുസരിച്ച‌് പ്രവർത്തിക്കൂകയും ചെയ്യുന്ന തരത്തിലാണ് പ്രോഗ്രാം ചെയ്തിരിക്കൂന്നത്.
from Kerala || Deshabhimani Online News https://ift.tt/2NPYZMD
via IFTTT
No comments:
Post a Comment