കൊച്ചി
കേരളത്തില്‍ പ്രളയാനന്തര വിനോദ സഞ്ചാരമേഖലയിലെ ഉണര്‍വ‌് അത്ഭുതകരമാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിലെ പവിലിയനുകളും സ്റ്റാളുകളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയുടെ കരുത്ത് എവിടെയും ദൃഷ്ടാന്തമായി മാറിയിരിക്കുകയാണ്. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയെയാണ് ഇപ്പോള്‍ അതിജീവിച്ചിരിക്കുന്നത്. പ്രളയാനന്തരവും വിനോദസഞ്ചാരം പ്രൗഡി വീണ്ടെടുത്തു എന്നതിന്റെ അനുകൂല സൂചനയാണ് കെടിഎം എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഉത്തരവാദിത്വ വിനോദസഞ്ചാരം പ്രമേയമാക്കി സജ്ജമാക്കിയ പവിലിയനും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ സ്റ്റാളുകളും പവിലിയനുകളും അദ്ദേഹം സന്ദര്‍ശിച്ചു.
from Kerala || Deshabhimani Online News https://ift.tt/2xUdwfq
via IFTTT
No comments:
Post a Comment