കൊച്ചി
പ്രളയംമൂലം തൊഴില്‍നഷ്ടപ്പെട്ടവര്‍ക്ക് ടൂറിസത്തിലൂടെ വരുമാനം ഉണ്ടാക്കാനുള്ള സാധ്യത ആരായാന്‍ സര്‍വേ നടത്തുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള ട്രാവല്‍മാര്‍ട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിനാകും പ്രാദേശികവാസികളില്‍ സര്‍വേ നടത്താൻ ചുമതല. അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘമായിരിക്കും സര്‍വേ നടത്തുക. ഈ പ്രക്രിയയിലൂടെ കുറേയാളുകളെ ടൂറിസം മേഖലയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
നവകേരളം നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ടൂറിസംമേഖലയ്ക്കായി 700ൽ അധികം കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. ടൂറിസം മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കാലോചിതമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 10 ശതമാനം ടൂറിസത്തില്‍നിന്നാണ്. മലബാറിന്റെ സമഗ്ര ടൂറിസംവികസനം ലക്ഷ്യമിട്ട് ആദ്യം പ്രഖ്യാപിച്ചതിനുപുറമെ കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂലമായ സാഹചര്യത്തിനിടയിലും കെടിഎം പോലൊരു അന്താരാഷ്ട്ര പ്രാധാന്യമുള്ള സമ്മേളനം നടത്താന്‍ സാധിച്ചതില്‍ ഭാരവാഹികള്‍ക്ക് അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം സെക്രട്ടറി റാണി ജോര്‍ജ‌്, കെടിഎം സൊസൈറ്റി പ്രസിഡന്റ‌് ബേബി മാത്യു, മുന്‍ പ്രസിഡന്റുമാരായ എബ്രഹാം ജോര്‍ജ‌്, ഇ എം നജീബ്, കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍, കെടിഡിസി എംഡി ആര്‍ രാഹുല്‍ എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2NROF6U
via IFTTT
No comments:
Post a Comment