കുറവിലങ്ങാട്
86 ദിവസം മുമ്പാണ‌് നീതിക്കായുള്ള കന്യാസ്ത്രീയുടെ പോരാട്ടത്തിന്റെ തുടക്കം. കന്യാസ്ത്രീ പോരാട്ടം ആരംഭിച്ച കുറവിലങ്ങാട് നാടുകുന്നിലുള്ള സെന്റ് ഫ്രാൻസിസ് മിഷൻഹോം നാടിന്റെയാകെ ശ്രദ്ധാകേന്ദ്രമായി.
1993 ൽ ജലന്ധർ രൂപതയ്ക്കു കീഴിൽ സ്ഥാപിതമായതാണ് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സഭ. കേരളത്തിൽ ആകെ മൂന്നു കോൺവെന്റുകൾ മാത്രമാണ് ഈ കോൺഗ്രിഗേഷനുകീഴിലുള്ളത്. തൊടുപുഴ മുതലക്കോടത്തും കണ്ണൂരിലെ ഇരിട്ടിയിലും. മിഷനറീസ് ഓഫ് ജീസസിൽ രാജ്യത്താകെയുള്ളത് എൺപതോളം കന്യാസ്ത്രീകൾമാത്രം. സഭ സ്ഥാപിതമായ 1993 ൽ തന്നെ നാടുകുന്നിൽ നാലേക്കറിലെ പഴയ ബംഗ്ലാവ് പുനർനിർമിച്ച് സെന്റ് ഫ്രാൻസിസ് മിഷൻ ഹോം എന്ന മഠം സ്ഥാപിച്ചു. മഠത്തോടനുബന്ധിച്ച് ഓൾഡേജ് ഹോം, വിദ്യാർഥിനികൾക്കുള്ള ഹോസ്റ്റൽ എന്നിവയുമുണ്ട്.
കുറവിലങ്ങാട് പള്ളിയിലെ വൈദികരാണ് ചാപ്പലിൽ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചിരുന്നത്. കോഴാ‐ പാലാ റോഡിൽ നാടുകുന്ന് ജങ്ഷനിൽ നിന്നും 500 മീറ്റർ സഞ്ചരിച്ചാൽ മഠത്തിലെത്താം. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഈ കോൺവെന്റിലെ 20ാം നമ്പർ അതിഥിമുറിയിൽ താമസിച്ച‌് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. 2018 ജൂൺ 28 നാണ് കേസിൽ കുറവിലങ്ങാട് പൊലീസ് എഫ്ഐആർ രേഖപ്പെടുത്തിയത്. തുടർന്ന് പാലാ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് എത്തി. അന്നുമുതൽ ദേശീയമാധ്യമങ്ങളുടെ ശ്രദ്ധ ഈ മഠത്തിലേക്ക് തിരിഞ്ഞു.
സഭയും മേലധികാരികളും കൈവിട്ടതോടെയാണ് നിയമവഴിയിലൂടെയുള്ള പേരാട്ടത്തിന് കന്യാസ്ത്രീ ഇറങ്ങിയത്. കോൺവെന്റിലെ സിസ്റ്റർമാരായ അനുപമ, ആൻസിറ്റ, ആൽഫി, ജോസഫൈൻ, നിനാജോസ് എന്നീ സഹപ്രവർത്തകർ പൂർണ പിന്തുണ നൽകി. പോരാട്ടം കൊച്ചിയിൽ ഹൈക്കോടതി ജങ്ഷനിലേക്കുമെത്തി. പൊലീസിന്റെ കൃത്യതയാർന്ന തെളിവെടുപ്പിനും അന്വേഷണത്തിനുമിടയിൽ ഒടുവിൽ അറസ്റ്റും.
from Kerala || Deshabhimani Online News https://ift.tt/2psKP5J
via IFTTT
No comments:
Post a Comment