കൊച്ചി> ജനകീയ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ കലക്ടർ ബ്രോ എന്ന പേരിൽ അറിയപ്പെടുന്ന പ്രശാന്ത് ആർ നായർ ചികിത്സയിൽ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അക്യൂട്ട് സെൻസറി ന്യൂറൽ ഹിയറിങ് ലോസ് എന്ന രോഗത്തിന് ചികിത്സ തേടിയ വിവരം അദ്ദേഹം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തന്റെ മകൾ അമ്മു പകർത്തിയ ചിത്രത്തോടൊപ്പമാണ് വിവരങ്ങൾ ചേർത്തിട്ടുള്ളത്.
അപൂർവമാണെങ്കിലും തുടക്കത്തിലെ കണ്ടെത്തിയതിനാൽ രോഗത്തെക്കുറിച്ച് ആശങ്കപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എംആർഐ ഉൾപ്പെടെ വിവിധ പരിശോധനകൾ നടത്തി. ഓരോ ദിവസവും ജീവിതം എന്തെങ്കിലുമൊക്കെ പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്ന് നമ്മൾ തിരിച്ചറിയുകയാണ്. മകളെടുത്ത ചിത്രങ്ങൾ മികച്ചതാണെന്നും രോഗിയുടെ ‘അയ്യോ പാവം' എന്ന ഭാവം അതിൽ വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഫോട്ടോഗ്രാഫർ അഭിനന്ദനം അർഹിക്കുന്നു. നിരവധിപേരാണ് എത്രയും വേഗം ചികിത്സകഴിഞ്ഞു തിരിച്ചുവരുന്നതിനായി ആശംസ നേർന്ന‌് ഇൻസ്റ്റഗ്രാമിലെത്തിയത്. കോഴിക്കോട് കലക്ടറായിരിക്കെയാണ് ‘കലക്ടർ ബ്രോ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത‌്.
from Kerala || Deshabhimani Online News https://ift.tt/2Ile9DO
via IFTTT
No comments:
Post a Comment