മാധ്യമ സിന്‍ഡിക്കേറ്റിന്റെ തുടക്കം ചാരക്കേസോടെ; പിന്നില്‍ നീങ്ങിയത് എ ഗ്രൂപ്പ്: ചെറിയാന്‍ ഫിലിപ്പ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

മാധ്യമ സിന്‍ഡിക്കേറ്റിന്റെ തുടക്കം ചാരക്കേസോടെ; പിന്നില്‍ നീങ്ങിയത് എ ഗ്രൂപ്പ്: ചെറിയാന്‍ ഫിലിപ്പ്

കൊച്ചി> കേരളത്തില്‍ ഒരു മാധ്യമ സിന്‍ഡിക്കേറ്റ് ആവിര്‍ഭവിക്കുന്നത് ചാരക്കേസുമായി ബന്ധപ്പെട്ടാണെന്ന് ചാരക്കേസിന്റെ കാലത്ത് കോണ്‍ഗ്രസിലെ എ വിഭാഗത്തിന്റെ വക്താവായിരുന്ന ചെറിയാന്‍ ഫിലിപ്പ്. കെ കരുണാകരനെതിരെ എ ഗ്രൂപ്പിന്റെ ഗൂഢനീക്കങ്ങളാണ് ചാരക്കേസിനെ വന്‍ രാഷ്ട്രീയ വിവാദമാക്കി മാറ്റിയതെന്നും ദേശാഭിമാനി വാരികയിലെഴുതിയ ലേഖനത്തില്‍ ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

'കരുണാകരന്‍ ഗ്രൂപ്പില്‍നിന്നും കാലുമാറി ആന്റണി ഗ്രൂപ്പിലേക്ക് വന്ന കെപിസിസി ഭാരവാഹിയുടെ മെഡിക്കല്‍ കോളേജിനടുത്തുള്ള ഒരു വാടകവീടായിരുന്നു ആന്റണി ഗ്രൂപ്പിന്റെ ഗൂഢാലോചനാകേന്ദ്രം. കരുണാകരനെതിരെ ബഹുജനവികാരം ആളിക്കത്തിക്കുകയെന്ന എ ഗ്രൂപ്പിന്റെ ലക്ഷ്യത്തിന് ചാരക്കേസ് ഒരു  രാസത്വരകമായി തീര്‍ന്നു. എ ഗ്രൂപ്പിന്റെ താല്‍പ്പര്യപ്രകാരം ഓരോ ദിവസവും കരുണാകരവിരുദ്ധ വാര്‍ത്തകള്‍ മാധ്യമസിന്‍ഡിക്കേറ്റുകാര്‍ എഴുതിക്കൂട്ടി.''ചെറിയാന്‍ ഫിലിപ്പ് എഴുതുന്നു.

ആദ്യഘട്ടങ്ങളില്‍ ചില പൊലീസുകാരും പത്രക്കാരും ചേര്‍ന്നാണ് ചാരക്കഥ സൃഷ്ടിച്ചത്. തിരക്കഥയ്ക്ക് മസാല സ്വഭാവം വന്നപ്പോള്‍ ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ രംഗപ്രവേശം ചെയ്തു. രമണ്‍ ശ്രീവാസ്തവയെ ചാരവൃത്തിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യണമെന്ന വാദം കോണ്‍ഗ്രസിലെ എ ഗ്രൂപ്പും യുഡിഎഫിലെ ഘടകകക്ഷികളും ഉന്നയിച്ചു. കരുണാകരന്‍ ഈ വാദത്തിന് വഴങ്ങാതെ വന്നപ്പോഴാണ് അദ്ദേഹത്തിനും ഈ കേസുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയര്‍ന്നത്.

സംഘടനാതെരഞ്ഞെടുപ്പ് മുതല്‍ പരസ്യമായി അട്ടഹാസങ്ങളും പോര്‍വിളികളും നടത്തിയിരുന്ന കോണ്‍ഗ്രസുകാര്‍ രണ്ടു പാര്‍ടികള്‍ പോലെയാണ് അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. കെപിസിസി പ്രസിഡന്റായിരുന്ന എ കെ ആന്റണിയെ കരുണാകരപക്ഷക്കാര്‍ വയലാര്‍ രവിയെ സ്ഥാനാര്‍ഥിയാക്കി തോല്‍പ്പിച്ചതോടെ വൈരം മൂര്‍ച്ഛിച്ചു. ഉമ്മന്‍ചാണ്ടി ധനമന്ത്രിസ്ഥാനം രാജിവച്ചതോടെ ഗ്രൂപ്പു രാഷ്ട്രീയം തെരുവിലായി. കരുണാകരന്‍ ശൈലി മാറ്റണമെന്ന് പറഞ്ഞവര്‍ക്ക് കരുണാകരന്റെ രാജി ആവശ്യപ്പെടാന്‍ ചാരക്കേസ് വീണുകിട്ടിയ ആയുധമായി.

ചാരമുഖ്യന്‍ രാജിവയ്ക്കുകയെന്ന മുദ്രാവാക്യം കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ മുഴങ്ങി. തിരുവനന്തപുരത്ത് ചലച്ചിത്ര അവാര്‍ഡ് മേളയില്‍ മുഖ്യമന്ത്രി കരുണാകരനെ കൂക്കിവിളിക്കാന്‍ കോണ്‍ഗ്രസുകാര്‍തന്നെ മുന്‍ കൈയെടുത്തു. കരുണാകരന്റെ നേതൃത്വത്തില്‍ യുഡിഎഫിന് അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്ന പ്രചാരണം ശക്തിപ്പെട്ടപ്പോഴാണ് ചില ഘടകകക്ഷികളും കരുണാകരന്റെ രാജി ആവശ്യപ്പെട്ടത്.

നിയമസഭാകക്ഷിയില്‍ കരുണാകരന്‍ ഗ്രൂപ്പിന് അഞ്ചുപേരുടെ മുന്‍തൂക്കം ഉണ്ടായിരുന്നു. ഇവരില്‍ ആറുപേര്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റണമെന്ന് എ ഗ്രൂപ്പുകാരോടൊപ്പം പ്രധാനമന്ത്രി നരസിംഹറാവുവിന് കത്തെഴുതി. ഹൈക്കമാന്റ് പ്രതിനിധികളായി കേരളത്തില്‍ എത്തിയ ജി കെ മൂപ്പനാര്‍, മാധവസിങ് സോളാങ്കി എന്നിവര്‍ എംഎല്‍എമാരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ഘടകകക്ഷി നേതാക്കളുമായി സംസാരിച്ചപ്പോള്‍ സിഎംപി, എന്‍സിപി എന്നിവയുടെ നേതാക്കള്‍ മാത്രമാണ് കരുണാകരനെ പിന്തുണച്ചത്. ഭൂരിപക്ഷം ഘടകകക്ഷികളും എംഎല്‍എമാരും കരുണാകരനെ കൈവിടാന്‍ കാരണം ചാരക്കേസ് സൃഷ്ടിച്ച കരുണാകരവിരുദ്ധ തരംഗമായിരുന്നു.

നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്ന തന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റാന്‍ റാവു തയ്യാറാകുമെന്ന് കരുണാകരന്‍ സ്വപ്നേപി കരുതിയിരുന്നില്ല. ചാരവൃത്തിക്കേസില്‍ കരുണാകരന് യാതൊരു പങ്കുമില്ലെന്ന് റാവുവിന് അറിയാമായിരുന്നുവെങ്കിലും അദ്ദേഹം ഒരു ഘട്ടത്തിലും കരുണാകരനെ ന്യായീകരിച്ചില്ല. റാവു തന്നെയാണ് കരുണാകരന്റെ രാജി ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരുമെന്ന് കരുണാകരന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഒളിപ്പോരിലൂടെയും ചതിപ്രയോഗത്തിലൂടെയും തന്നെ അട്ടിമറിച്ചവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്നാണ് രാജിക്ക് മുമ്പ് പുത്തരിക്കണ്ടം മൈതാനിയില്‍ കരുണാകരന്‍ പ്രഖ്യാപിച്ചത്. സ്വാതന്ത്യ്രസമരഭടനായ തന്നെ ചില കോണ്‍ഗ്രസുകാര്‍ രാജ്യദ്രോഹിയായി ചിത്രീകരിച്ചതാണ് ജീവിതത്തില്‍തന്നെ ഏറ്റവുമധികം വേദനിപ്പിച്ചതെന്ന് കരുണാകരന്‍ പിന്നീട് പറഞ്ഞു. ചെറിയാന്‍ ഫിലിപ്പ് വിവരിയ്ക്കുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2N7aIkS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages