കൊച്ചി> കന്യാസ്‌ത്രീയെ ബലാൽസംഗം ചെയ്‌ത കേസിൽ അറസ്‌റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയാൻ ഹൈക്കോടതി ഒക്‌ടോബർ 3 ലേക്ക് മാറ്റി.
ജാമ്യം ലഭിച്ചാൽ ബിഷപ്പ് സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും കേസ് അട്ടിമറിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട അഞ്ചു കന്യാസ്‌ത്രീകളുടെ മൊഴികൂടി രേഖപ്പെടുത്താനുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പാലാ സബ് ജയിലിലാണ് ബിഷപ്പിനെ പാർപ്പിച്ചിട്ടുള്ളത്.
കന്യാസ്‌ത്രീയുടെ പരാതി വ്യാജമാണെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ വാദിച്ചു. നാലുവർഷം മുമ്പ് നടന്നുവെന്ന് പറയുന്ന പീഡനത്തിൽ മെഡിക്കൽ റിപ്പോർട്ടിന്റെ സാധ്യത എന്താണെന്നും പ്രതിഭാഗം ചോദിച്ചു. ഉയർന്ന പദവിയിലായിരുന്ന പരാതിക്കാരിയെ സ്‌ഥാനം മാറ്റിയതിന്റെ പകയാണ് ആരോപണത്തിന് പിന്നിലെന്നും വാദിച്ചു.
from Kerala || Deshabhimani Online News https://ift.tt/2DzfkAQ
via IFTTT
No comments:
Post a Comment