കൊച്ചി > എറണാകുളം കച്ചേരിപ്പടിയില്‍ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ അജ്ഞാതര്‍ തകര്‍ത്തു. ഗാന്ധിഭവന് മുന്നിലുള്ള പ്രതിമയാണ് ഇന്ന് രാവിലെയാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ പ്രതിമ തകര്‍ത്തത് ആരെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ സമീപത്തുളള ബ്രൗണ്‍ റസ്റ്ററന്റ് ഉടമയാണ് സംഭവം പൊലീസിനെ അറിയിച്ചത്. പ്രതിമ തകര്‍ത്ത സംഭവത്തില്‍ ഗാന്ധി ഭവന്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സമീപത്തെ കടകളില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിമ തകര്‍ത്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
മെട്രോയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗാന്ധിഭവന്‍ ഉള്‍പ്പെടെയുള്ള സ്ഥലം ഏറ്റെടുത്തകൂട്ടത്തില്‍ പ്രതിമയും മാറ്റണമെന്നാവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഗാന്ധിഭവന്റേയും മറ്റു സംഘടനകളുടേയും പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിമ തല്‍സ്ഥാനത്ത് നിലനിര്‍ത്തുകായിരുന്നു. ആ പ്രതിമയാണ് തകര്‍ക്കപ്പെട്ടത്.
from Kerala || Deshabhimani Online News https://ift.tt/2xGXPJj
via IFTTT
No comments:
Post a Comment