തിരുവനന്തപുരം
എന്നും ഇരയ‌്ക്കൊപ്പം, കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ നടപടി‐ എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്ന ഉടനെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതാണിത‌്. ഈ സർക്കാരിന്റെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും പ്രഖ്യാപനം വെറുംവാക്കല്ലെന്ന‌് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു ഫ്രാങ്കോയുടെ അറസ്റ്റ‌്. മാധ്യമങ്ങളോ ഒരുവിഭാഗം ആക്ടിവിസ്റ്റുകളോ നയിക്കുന്ന വഴിക്കല്ല, നിയമത്തിന്റെ വഴിക്കാണ‌് സർക്കാർ മുന്നോട്ടു പോകുകയെന്നതിനും സാക്ഷ്യപത്രമാണ‌് ഈ കേസും.
പ്രതിയുടെ സമ്പത്ത‌്, ആത്മീയ‐സെലിബ്രറ്റി പരിവേഷം തുടങ്ങിയവയൊന്നും സർക്കാരിന്റെ നിലപാടിനെ സ്വാധീനിക്കില്ല. നടൻ ദിലീപ‌്, ബിഷപ‌് ഫ്രാങ്കോ, ഫാദർ റോബിൻ തുടങ്ങിയവരുടെ അറസ്റ്റ‌് ഇത‌് തെളയിക്കുന്നു. പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകൻ അമീറുൽ ഇസ്ലാമിനെ അറസ്റ്റ‌് ചെയ‌്താണ‌് എൽഡിഎഫ‌് സർക്കാർ സ‌്ത്രീസുരക്ഷയ‌്ക്ക‌് തുടക്കമിട്ടത‌്. കുറ്റമറ്റ തെളിവുശേഖരണത്തിന‌്ശേഷമാണ‌് വിലങ്ങുവയ‌്ക്കുന്നത‌്. കന്യാസ‌്ത്രീയെ പീഡിപ്പിച്ചകേസിൽ ഫ്രാങ്കോയെ അറസ്റ്റ‌് ചെയ്യാൻ താമസമെടുത്തതും ശാസ‌്ത്രീയ തെളിവ‌് ശേഖരണത്തിനാണ‌്.
സർക്കാർ ചുമതയേറ്റ ദിവസം ചേർന്ന മന്ത്രിസഭായോഗം കൈക്കൊണ്ട ആദ്യതീരുമാനം ജിഷ കേസിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കലായിരുന്നു. വനിതാ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ഇത‌്. ദിവസങ്ങൾക്കകം പ്രതിയെ അറസ്റ്റ‌്ചെയ‌്തു. വിചാരണ അതിവേഗം പൂർത്തിയാക്കി വധശിക്ഷയും വിധിച്ചു.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ‌് ചെയ‌്തതും വ്യക്തമായ തെളിവുകളോടെ. പ്രതിയെ പൊലീസ‌് സംരക്ഷിക്കുന്നുവെന്നുവരെ അതിനകം ചില മാധ്യമങ്ങൾ കഥ മെനഞ്ഞു. കൊട്ടിയൂരിൽ കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഫാ. റോബിൻ രാജ്യംവിടാൻ ശ്രമിക്കവെ നെടുമ്പാശേരി എയർപോർട്ടിൽവച്ചാണ‌് അറസ്റ്റിലായത‌്. വിനോദസഞ്ചാരത്തിനായി കോവളത്ത‌് എത്തിയ ലാത്വിയൻ യുവതിയെ കൊലപ്പെടുത്തിയ രണ്ടുപേരെ അറസ്റ്റ‌് ചെയ‌്തതും അതിവേഗമാണ‌്.
സ‌്ത്രീസുരക്ഷയുടെ കാര്യത്തിൽ യുഡിഎഫ‌് സർക്കാരിൽനിന്ന‌് ഏറെ വ്യത്യസ്തമായ പൊലീസ‌് നയമാണ‌് എൽഡിഎഫ‌് സർക്കാരിന്റേത‌്.
ജിഷ കേസിൽ തെളിവുകൾ പൂർണമായും നശിപ്പിക്കുന്ന നടപടിയാണ‌് യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് പൊലീസ‌് ശേഖരിച്ചത‌്. കുറ്റ്യാടിയിൽ കുട്ടിയെ മതപണ്ഡിതൻ പീഡിപ്പിച്ച കേസിലും യുഡിഎഫ‌് കാലത്ത‌് പൊലീസ‌് നാടകം കളിച്ചു.
എന്നാൽ, എൽഡിഎഫ‌് സർക്കാർ വന്നതോടെ സ‌്ത്രീപീഡന കേസുകളിൽ ചെറുതും വലുതുമായ പ്രതികൾ അഴിക്കുള്ളിലായി.
from Kerala || Deshabhimani Online News https://ift.tt/2I69sO3
via IFTTT
No comments:
Post a Comment