ന്യൂയോർക്ക‌്
കേരളത്തിന്റെ പുനർനിർമാണത്തിനായി ഗ്ലോബൽ സാലറി ചലഞ്ചിന് തയ്യാറാകാൻ അമേരിക്കൻ മലയാളികളോട‌് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. ചികിത്സയ‌്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി മടങ്ങുംമുമ്പ‌് മലയാളി സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
കേരളത്തിന്റെ അതിജീവനത്തിന് 150 കോടി രൂപയാണ് അമേരിക്കൻ മലയാളികളുടെ സംഭാവനയായി പ്രതീക്ഷിക്കുന്നത്. അത് എവിടെനിന്നെല്ലാം കണ്ടെത്തണമെന്ന് മലയാളി കൂട്ടായ്‌മകൾക്ക് തീരുമാനിക്കാം. എല്ലാവരും സഹകരിച്ചാലേ നവകേരളം പടുത്തുയർത്താനാകൂ. ക്രൗഡ് ഫണ്ടിങ‌് അനിവാര്യമാണ്. അമേരിക്കൻ മലയാളികൾ കേരളത്തിൽ നിക്ഷേപം നടത്താൻ തയ്യാറാകണം. പുനർനിർമാണപദ്ധതികൾ ഏറ്റെടുക്കുകയും വേണം.
ദേശീയ ദുരന്തനിവാരണ മാനദണ്ഡപ്രകാരം കിട്ടുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ല. ഒരു മാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറുള്ളവരെല്ലാം ഗ്ലോബൽ സാലറി ചലഞ്ചിൽ പങ്കെടുക്കണം. രാജ്യാന്തര തലത്തിൽ പണം സമാഹരിക്കാനായി മൂന്നു മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചുചേർക്കും. സഹായം ശേഖരിക്കുന്നതിന് ധനമന്ത്രി തോമസ് ഐസക‌് അമേരിക്കയിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2pqujTw
via IFTTT
No comments:
Post a Comment