കൊച്ചി > കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്ന നിരവധി വസ്തുതകൾ അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ ബിഷപ് നിരത്തിയ വാദങ്ങൾ ഒന്നൊന്നായി പൊളിഞ്ഞു.
2014 മെയ് നാലിന് കുറവിലങ്ങാട്ടെ മഠത്തിൽ താൻ പോയിട്ടില്ലെന്നും അവിടെ തങ്ങിയിട്ടില്ലെന്നുമുള്ള വാദം മൂന്നാംദിവസവും ആവർത്തിച്ചു. വെള്ളിയാഴ്ച ചോദ്യംചെയ്യൽ തുടരുന്നതിനിടെ അന്വേഷണസംഘം തൃപ്പൂണിത്തുറയിൽനിന്ന് കുറുവിലങ്ങാട്ടെ മഠത്തിലെത്തി പീഡനത്തിനിരയായ കന്യാസ്ത്രീയിൽനിന്ന് വീണ്ടും മൊഴിയെടുത്തു. ബിഷപ് പീഡിപ്പിച്ച കാര്യം കന്യാസ്ത്രീ അന്വേഷണസംഘത്തോട് ആവർത്തിച്ചു.
കൂടാതെ ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴിയും ഇക്കാര്യം സ്ഥിരീകരിച്ചു. മെയ് നാലിന് ബിഷപ് മഠത്തിൽ ചെന്നതായും അവിടെ തങ്ങിയതായും മഠം രജിസ്റ്റർ വ്യക്തമാക്കുന്നു. മാമോദീസ ചടങ്ങിൽ കന്യാസ്ത്രീയെ സന്തോഷവതിയായിട്ടാണ് കണ്ടതെന്ന ബിഷപ്പിന്റെ വാദത്തിനും നിലനിൽപ്പുണ്ടായില്ല. അതേദിവസം, കന്യാസ്ത്രീ അങ്ങേയറ്റത്തെ വേദനയോടെയാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് കുടുംബാംഗങ്ങൾ മൊഴിനൽകി. മുതലക്കോടത്ത് പോയെന്ന് ബിഷപ് പറഞ്ഞതും തെറ്റാണെന്നു കണ്ടെത്തി.
ബിഷപ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. മൂന്നു ദിവസംകൊണ്ട് 24 മണിക്കൂറാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. ആയിരത്തിലധികം ചോദ്യങ്ങൾ ചോദിച്ചു. ഇവയ്ക്കൊന്നും കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ല. ബിഷപ്പിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഐജി പറഞ്ഞു.
ഇരുപത്തഞ്ചിന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. സഭാവസ്ത്രങ്ങളും അധികാരചിഹ്നങ്ങളും ബിഷപ് ഊരിമാറ്റി. രാത്രി ഒമ്പതിനുശേഷം വെളുത്ത ജൂബയും പാന്റ്സും ധരിച്ചാണ് ചോദ്യംചെയ്യൽ കേന്ദ്രത്തിൽനിന്ന് പുറത്തിറങ്ങി. തുടർന്ന് വൈദ്യപരിശോധനയ്ക്കായി തൃപ്പൂണിത്തുറ ഗവ. ആശുപത്രിലേക്ക് കൊണ്ടുപോയി. വൻ പൊലീസ് സന്നാഹത്തിന്റെ സുരക്ഷയിലാണ് ബിഷപ്പിനെ കൊണ്ടുപോയത്. കോട്ടയത്തെ പൊലീസ് ക്ലബ്ബിലെത്തിക്കുന്ന ഫ്രാങ്കോയെ ശനിയാഴ്ച പാലാ മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കും.
from Kerala || Deshabhimani Online News https://ift.tt/2xFwt5v
via IFTTT
No comments:
Post a Comment