സ്വന്തം ലേഖകൻ
ദുരന്തകാലത്ത‌് കുറ്റവിചാരണ നടത്തുന്ന പ്രവണത മാധ്യമങ്ങൾ ഒഴിവാക്കണമെന്ന‌് ഐക്യരാഷ്ട്രസഭാ പരിസ്ഥിതി ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി പറഞ്ഞു. ‘ദുരന്തമുഖത്തെ മാധ്യമപ്രവർത്തനം’ വിഷയത്തിൽ മലപ്പുറത്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്ഷാപ്രവർത്തനം പൂർത്തിയാകുംമുമ്പ‌് ആരാണ‌് കുറ്റക്കാരൻ എന്ന തരത്തിൽ മാധ്യമങ്ങൾ വിചാരണ നടത്തരുത‌്. സ്വയം സന്നദ്ധരായി രക്ഷാപ്രവർത്തനത്തിലേർപ്പെടുന്നവരുടെ സമർപ്പണത്തെപ്പോലും ഇത്തരം ചർച്ചകൾ വഴിമാറ്റും. ദുരന്തത്തിന്റെ ആദ്യദിവസങ്ങളിലെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് സഹായം ലഭിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ തയ്യാറാക്കാൻ മാധ്യമപ്രവർത്തകർ ശ്രമിക്കണം. മാധ്യമസ്ഥാപനങ്ങളിൽ ഡിസാസ്റ്റർ ഡെസ‌്ക‌് തുടങ്ങണം.
പ്രളയകാലത്തെ മാധ്യമപ്രവർത്തനം മികവുറ്റതായിരുന്നു. പ്രളയം കൈകാര്യംചെയ‌്ത മാധ്യമപ്രവർത്തകർ ദുരന്തബാധിതരോട‌് മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃക കാണിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്ന‌് വിവിധ ജോലികൾക്കായി എത്തിയവർക്കുകൂടി മനസ്സിലാകുന്ന രീതിയിൽ മുന്നറിയിപ്പുകൾ നൽകാനുള്ള സംവിധാനമുണ്ടാകണം. കേരളത്തിലെ 44 നദികളും കരകവിഞ്ഞ സാഹചര്യത്തിൽ ഡാമുകൾ തുറന്നതുമാത്രമാണ‌് പ്രളയത്തിന‌് വഴിവച്ചതെന്ന പ്രചാരണം ശരിയല്ലെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2M5wUuZ
via IFTTT
No comments:
Post a Comment