കരകയറാൻ വേണം 20,000 കോടി ; നാശനഷ്ടം 25,000 കോടി കവിയും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

കരകയറാൻ വേണം 20,000 കോടി ; നാശനഷ്ടം 25,000 കോടി കവിയും

പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ പുനഃസൃഷ്ടിക്കാൻ അടിയന്തരമായി വേണ്ടത‌് 20000 കോടി രൂപയെന്ന‌് ധനവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.

റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും പുനർനിർമാണത്തിന‌് 12000 കോടി ആവശ്യമാണ‌്. കടൽഭിത്തിക്കും തുറമുഖങ്ങൾക്കുമായി 2000 കോടിയും അപ്പർ കുട്ടനാടിനെ വീണ്ടെടുക്കാൻ 1000 കോടിയും വേണം.  തകർന്നുപോയ നദീതടങ്ങളുടെ പുനർനിർമാണത്തിനും സംരക്ഷണത്തിനും കനാലുകളുടെ പുനരുദ്ധാരണത്തിനും 2000 കോടിയും ആവശ്യമാണ‌്.   കുടിവെള്ള പദ്ധതികളെ പ്രവർത്തനസജ്ജമാക്കാൻ വേണ്ടിവരിക  1000 കോടി രൂപ. വീടുകളുടെ പുനർനിർമാണത്തിനുമാത്രം 3000 കോടി വേണം. ഇത‌ിനായി വ്യക്തികളുടെയും സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണമേഖലയുടെയും സഹായംതേടും.

1500 കോടി വേണ്ടിവരുന്ന ഉപജീവനസഹായത്തിന‌് തൊഴിലുറപ്പ‌് പദ്ധതി സഹായമാകുമെന്നാണ‌് പ്രതീക്ഷ. നിർമാണമേഖലയും പരമ്പരാഗത വ്യവസായമേഖലയുമടക്കം സ‌്തംഭനത്തിലാണ‌്. 25000 കോടി രൂപയുടെ പ്രാഥമികനഷ്ടമാണ‌് പ്രളയവുമായി ബന്ധപ്പെട്ട‌് കണക്കാക്കുന്നത‌്. കൃഷി, കാലിവളർത്തൽ, ചെറുകിട ഉൽപ്പാദനം, വ്യാപാരം തുടങ്ങിയ മേഖലകളിലടക്കമുള്ള വരുമാനനഷ്ടംകൂടി കണക്കാക്കുമ്പോൾ തുക കുതിച്ചുയരും.  ഉൽപ്പാദന, സേവന മേഖലയിൽ 25000 കോടിയുടെ വരുമാനനഷ്ടം ഈ വർഷമുണ്ടാകും.

പുനർനിർമാണത്തിനായി എല്ലാ മാർഗങ്ങളും തേടാനാണ‌് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന ചെയ്യാനുള്ള അഭ്യർഥനയ‌്ക്ക‌് മികച്ച പ്രതികരണമാണ‌് ലഭിച്ചത‌്. ഇതിനകം 1000 കോടിയിലേറെ രൂപ സഹായമായി എത്തി. മന്ത്രിമാരുടെ വിദേശരാജ്യങ്ങളിലെ സന്ദർശനത്തിലൂടെ കൂടുതൽ സംഭാവനയെത്തും. സംസ്ഥാന ചരക്കുസേവന നികുതിയിൽ (എസ‌്ജിഎസ‌്ടി) 10 ശതമാനം സെസ‌് ഏർപ്പെടുത്തണമെന്ന ആവശ്യമാണ‌് സർക്കാർ മുന്നോട്ടുവയ‌്ക്കുന്നത‌്. ജിഎസ‌്ടി വന്നപ്പോൾ 40 ശതമാനംവരെ നികുതി കുറഞ്ഞ ഉൽപ്പന്നങ്ങൾക്കുമേലാണ‌് 10 ശതമാനം സെസ‌് ആവശ്യപ്പെടുന്നത‌്. സംസ്ഥാനത്തിന്റെ കടമെടുപ്പ‌് പരിധി ഈ വർഷം 4.5 ശതമാനമായും അടുത്ത വർഷം 3.5 ശതമാനവുമായി പുനർനിശ്ചയിക്കണമെന്നാണ‌് കേരളം ആവശ്യപ്പെടുന്നത‌്. ഇത‌് സാധ്യമായാൽ 15000 കോടിയിലേറെ രൂപ കണ്ടെത്താം. രണ്ടും മൂന്നും ശതമാനംവരെ പലിശയ‌്ക്ക‌് 20 മുതൽ 30 വരെ വർഷത്തെ തിരിച്ചടവ‌് കാലയളവിൽ ലഭ്യമാകുന്ന വായ‌്പ പുനർനിർമാണത്തിന‌് ഉപയോഗിക്കാനാകും.

കേന്ദ്രാവിഷ‌്കൃത പദ്ധതികളിൽനിന്ന‌് കൂടുതൽ സഹായം ലഭിച്ചില്ലെങ്കിൽ പുനർനിർമാണം കൂടുതൽ പ്രയാസകരമാകും. ഇതുവരെ കേന്ദ്ര സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക‌് അനുവദിച്ചത‌് 600 കോടി രൂപയാണ‌്. ഇതിൽ 232 കോടി രൂപ പ്രളയകാലത്ത‌് അനുവദിച്ച അരിയുടെ വിലയായി തിരിച്ചെടുക്കാനാണ‌് സാധ്യത. കേന്ദ്രാവിഷ‌്കൃത പദ്ധതികളിൽനിന്ന‌് 4000 കോടി രൂപയെങ്കിലും ഈ വർഷം ലഭിക്കുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്. ഇത‌് ലഭിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ പ്രയാസകരമാകും. വിഭവസമാഹരണത്തിനൊപ്പം പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കി നടപ്പാക്കാനാണ‌് സർക്കാർ തീരുമാനം.



from Kerala || Deshabhimani ​Online ​News https://ift.tt/2NokuDi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages