അറുപതിനായിരം ഹെക്ടറിലേറെ കൃഷി നശിച്ചു; 1458.46 കോടി രൂപയുടെ നഷ്ടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

അറുപതിനായിരം ഹെക്ടറിലേറെ കൃഷി നശിച്ചു; 1458.46 കോടി രൂപയുടെ നഷ്ടം



പ്രളയക്കെടുതിയിൽ സംസ്ഥാനത്ത‌് നശിച്ചത‌് അറുപതിനായിരം ഹെക്ടറിലേറെ കൃഷി. 60749.43 ഹെക്ടർ കൃഷി നശിച്ചെന്നാണ‌് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക‌്. ഇതിൽ 27303.49 ഹെക്ടറും നെൽക്കൃഷിയാണ‌്. കൂടാതെ 587 ഹെക്ടർ ഞാറും നശിച്ചു. സെപ‌്തംബർ മൂന്നുവരെയുള്ള കണക്കാണിത‌്. നഷ്ടം സംബന്ധിച്ച അന്തിമകണക്ക‌് തയ്യാറായിട്ടില്ല. 333207 കർഷകർക്കാണ‌് കൃഷിനാശം നേരിട്ടത‌്. 1458.46 കോടി രൂപയുടെ നഷ്ടമാണ‌് കാർഷികമേഖലയിൽ പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളത‌്. 257.70 കോടിരൂപയുടെ അടിയന്തര സഹായധനം നൽകാനും തീരുമാനമായി.
400 കോടിയിലേറെ രൂപയുടെ നഷ്ടമാണ‌് നെൽക്കൃഷിയിലുണ്ടായത‌്.

കൃഷിയാരംഭിച്ച നെല്ലിന്റെ നഷ്ടം 409 കോടിയും ഞാറ‌് നശിച്ച ഇനത്തിൽ എട്ടുകോടിരൂപയുടെയും നഷ്ടമുണ്ടായി. ആലപ്പുഴ(12095.55 ഹെക്ടർ), പത്തനംതിട്ട (12085.05 ഹെക്ടർ) ജില്ലകളിലാണ‌് ഏറ്റവുമധികം നാശമുണ്ടായത‌്. ആലപ്പുഴയിൽ 307.024 കോടിരൂപയുടെയും പത്തനംതിട്ടയിൽ 138.41 കോടി രൂപയുടെയും നഷ്ടം കാർഷിക മേഖലയിലുണ്ടായി.

തിരുവനന്തപുരം ജില്ലയിൽ 13451 ഹെക്ടറിലാണ‌് കൃഷി നശിച്ചത‌്. കൊല്ലത്ത‌് 869 ഹെക്ടറിലും കോട്ടയത്ത‌് 7170 ഹെക്ടറിലും ഇടുക്കിയിൽ 5848 ഹെക്ടറിലും എറണാകുളത്ത‌് 1296 ഹെക്ടറിലും തൃശൂരിൽ 4767 ഹെക്ടറിലും കൃഷി നശിച്ചു. പാലക്കാട്ട‌് 6250 ഹെക്ടർ, മലപ്പുറത്ത‌് 5378 ഹെക്ടർ, കോഴിക്കോട്ട‌് 627 ഹെക്ടർ, വയനാട്ടിൽ 1876 ഹെക്ടർ, കണ്ണൂരിൽ 926 ഹെക്ടർ, കാസർകോട്ട‌് 199 ഹെക്ടർ എന്നിങ്ങനെയാണ‌് കൃഷിനാശം.

ഭൂവിസ‌്തൃതിയുടെ അടിസ്ഥാനത്തിൽ നെല്ല‌് കഴിഞ്ഞാൽ ഏറ്റവുമധികം  നാശം നേരിട്ട കാർഷികവിള കപ്പയാണ‌്‐10504 ഹെക്ടർ. ഏഴായിരം ഹെക്ടറോളം വാഴയും 4133 ഹെക്ടർ പച്ചക്കറിയും 3500 ഹെക്ടറോളം കിഴങ്ങുവർഗങ്ങളും 3500 ഹെക്ടറിലേറെ ഏലവും നശിച്ചു. 700 ഹെക്ടറിൽ തെങ്ങും 300 ഹെക്ടറോളം കവുങ്ങും 885 ഹെക്ടർ കുരുമുളകും 700 ഹെക്ടർ റബറും 567 ഹെക്ടർ ഇഞ്ചിയും 396 ഹെക്ടർ ജാതിക്കൃഷിയും നശിച്ചു.
കാപ്പി, കശുമാവ‌്, വെറ്റില, ഗ്രാമ്പൂ, കൊക്കോ, മഞ്ഞൾ, നിലക്കടല, എള്ള‌്, കരിമ്പ‌്, പൈനാപ്പിൾ തുടങ്ങിയ വിളകൾക്കും നാശമുണ്ടായി.



from Kerala || Deshabhimani ​Online ​News https://ift.tt/2MPXA8x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages